Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിപ്പര്‍ മോഡല്‍ കൊല: ...

റിപ്പര്‍ മോഡല്‍ കൊല: പ്രതി പിടിയില്‍

text_fields
bookmark_border
അങ്കമാലി: കടവരാന്തയില്‍ ഉറങ്ങിക്കിടന്ന ചെരിപ്പുകുത്തിയെ റിപ്പര്‍ മോഡലില്‍ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് നാടകീയമായി പിടികൂടി. കാസർകോട് ചെര്‍ങ്ങള ബെര്‍ക്ക വീട്ടില്‍ ശിവന്‍കുട്ടിരാജൻ നായര്‍ എന്ന രാജുവാണ് (58) അറസ്റ്റിലായത്. മാര്‍ച്ച് 10ന് ആലുക്കാസ് ജ്വല്ലറിക്കുസമീപം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന ചാലക്കുടി കുറ്റിച്ചിറ അംബേദ്കര്‍ കോളനിയില്‍ ചാലപ്പറമ്പന്‍ സത്യനെയാണ് (55) അഞ്ചുകിലോ തൂക്കമുള്ള കല്ല് തലയിലിട്ട് കൊന്നത്. 15 വര്‍ഷത്തോളമായി പട്ടണത്തില്‍ ചെരിപ്പ് നന്നാക്കുന്ന ജോലി ചെയ്തുവരുകയായിരുന്നു. അതിനിടെ, ആക്രിസാധനങ്ങള്‍ പെറുക്കിവിൽപന നടത്തുന്ന രാജു സത്യന്‍ രാത്രി ഉറങ്ങുന്ന സ്ഥലം ൈകയേറാന്‍ ശ്രമം നടത്തി. സത്യന്‍ എതിര്‍ത്തതോടെ പ്രതിക്ക് പകയായി. എങ്കിലും പക പ്രകടിപ്പിക്കാതെ സൗഹൃദംചമഞ്ഞ് രാത്രി സത്യന് അമിതമായി മദ്യം വാങ്ങിക്കൊടുത്തു. മദ്യപിച്ച് ലക്കുകെട്ട സത്യന്‍ ഉറങ്ങുന്നതിനിടെയാണ് നടപ്പാതക്കടുത്തുള്ള ഇളകിയ കല്ലെടുത്ത് തലയിൽ ഇട്ടത്. തല തകര്‍ന്ന് ചോരവാര്‍ന്നൊഴുകി സത്യന്‍ മരിച്ചു. സംഭവശേഷം പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. പിന്നീട് അയല്‍സംസ്ഥാനങ്ങളിലേക്കും കടന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി പട്ടണങ്ങളില്‍ കടവരാന്തകളില്‍ പതിവായി ഉറങ്ങുന്ന ഏകദേശം 600ഓളം പേരെ പൊലീസ് ചോദ്യം ചെയ്തു. സൂചന ലഭിെച്ചങ്കിലും പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തിയതിനാല്‍ അന്വേഷണത്തെ ബാധിച്ചു. സംഭവം നടന്ന് നാലര മാസം കഴിഞ്ഞതിനാല്‍ പ്രതി ഓണത്തിന് കേരളത്തിെലത്തുമെന്ന് പൊലീസ് കണക്കുകൂട്ടി. അതിനിടെ, പ്രതി കാസർകോട് എത്തിയതായി സൂചന ലഭിച്ചു. എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്കവും ഓണ സീസണും ആയതിനാല്‍ തന്നെത്തിരക്കി പൊലീസ് വരില്ലെന്ന നിഗമനത്തിലായിരുന്നു പ്രതി. എന്നാല്‍, ആലുവ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജ​െൻറ നിർദേശപ്രകാരം അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മുഹമ്മദ് റിയാസി​െൻറ നേതൃത്വത്തില്‍ പൊലീസ് കാസർകോടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐമാരായ എന്‍.എ. അനൂപ്, ടി.എ. ഡേവീസ്, ജിസ്മോന്‍ റോണി, സജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story