Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്: വൈദ്യുതിയും ...

കുട്ടനാട്: വൈദ്യുതിയും ശുദ്ധജലവും പ്രധാന വെല്ലുവിളി

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട് പൂർവസ്ഥിതി പ്രാപിക്കണമെങ്കിൽ ദിവസങ്ങളോ ആഴ്ചകളോ മാത്രം േപാരാ, മാസങ്ങൾതന്നെ വേണ്ടിവരുമെന്ന് തെളിയിക്കുകയാണ് ഇനിയും ഇറങ്ങാത്ത വെള്ളക്കെട്ട്. നേരത്തേതന്നെ മടവീണ പാടശേഖരങ്ങളിൽ മടകൾ പുനർനിർമിക്കാനും വെള്ളക്കെട്ടുകൾ വറ്റിക്കാനും ശ്രമം തുടരുന്നതിനിടെയാണ് മൂന്നാം വെള്ളപ്പൊക്കത്തിൽ കുട്ടനാട് മുങ്ങിത്താഴ്ന്നത്. ഇപ്പോഴത്തെ പ്രധാന വെല്ലുവിളി തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ നേരിടുന്ന തടസ്സമാണ്. ട്രാൻസ്ഫോർമറുകളും വൈദ്യുതി ലൈനുകളും എല്ലാംതന്നെ വെള്ളത്തിനടിയിലാണ്. മടകെട്ടി വെള്ളം വറ്റിച്ചെങ്കിൽ മാത്രമേ ഇവ പ്രവർത്തനസജ്ജമാക്കാൻ കഴിയൂ. ചൊവ്വാഴ്ച ആരംഭിക്കുന്ന ശുചീകരണയജ്ഞത്തോടെ വീടുകളിലേക്ക് തിരികെചെല്ലാൻ കഴിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. അപ്പോഴും കുടിവെള്ളം കിട്ടാത്ത അവസ്ഥ വെല്ലുവിളിയായി തുടരുന്നു. കൃഷി വീണ്ടും ആരംഭിച്ച് കുട്ടനാടിനെ പഴയ നിലയിലേക്ക് കൊണ്ടുവരാൻ ഒരു വർഷം കഴിഞ്ഞാൽപോലും കഴിയുമോയെന്ന് സംശയമാണ്. സർക്കാർ എത്രകണ്ട് ഇടപെട്ടാലും പദ്ധതികൾ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക വൈഷമ്യങ്ങൾ തന്നെയാകും പ്രധാന തടസ്സമാകുക.
Show Full Article
TAGS:LOCAL NEWS 
Next Story