Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്​ ശുചീകരണം:...

കുട്ടനാട്​ ശുചീകരണം: ലക്ഷം പേർ അണിനിരക്കും

text_fields
bookmark_border
ആലപ്പുഴ: പ്രളയത്തിലാണ്ട കുട്ടനാടിനെ വീണ്ടും വാസയോഗ്യമാക്കുന്നതിനുള്ള തീവ്രശുചീകരണ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം. കുട്ടനാട് താലൂക്ക് ഒഴികെ ജില്ലയിലെ ഇതര ഭാഗങ്ങളിൽനിന്ന് 5000 പേരും ജില്ലക്ക് വെളിയിൽനിന്ന് 5000 പേരും ശുചീകരണ യജ്ഞത്തിന് ഒത്തുചേരും. കുട്ടനാട്ടിലെ എല്ലാ വീട്ടിലും ശരാശരി ഒരാൾ വീതമെങ്കിലും എത്തുന്നതോടെ ലക്ഷംപേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കുട്ടനാട് മണ്ഡലത്തിൽ ലക്ഷംവീടുകളും സ്‌കൂൾ, കോളജ്, ദേവാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമുൾപ്പെടെ 40,000 എണ്ണമുണ്ടാകും. ചൊവ്വാഴ്ചതന്നെ എല്ലാവർക്കും വീട് ശുചീകരിക്കാൻ കഴിയമെന്നില്ല. പലയിടത്തും ഇപ്പോഴും വെള്ളമിറങ്ങാത്ത അവസ്ഥയുണ്ട്. അവസാനത്തെ വീടും സ്ഥാപനവും വൃത്തിയാക്കുംവരെ യജ്ഞം തുടരുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story