Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാലക്സി എ8 സ്​റ്റാർ...

ഗാലക്സി എ8 സ്​റ്റാർ അവതരിപ്പിച്ചു

text_fields
bookmark_border
കൊച്ചി: എവിടെ വെച്ചും ഏതു വെളിച്ചത്തിലും ഏറ്റവും മികച്ച ചിത്രങ്ങൾ ലഭ്യമാക്കുന്ന ശക്തമായ ഇരട്ട ഇൻറലിക്യാമോടുകൂടിയ പ്രീമിയം സ്റ്റൈലിഷ് ഫോണായ സാംസങ്ങി​െൻറ ഗാലക്സി എ8 സ്റ്റാർ പുറത്തിറക്കി. ആമസോണിൽ മാത്രമായി വിൽപനക്ക് അവതരിപ്പിച്ച ബ്രാൻഡ് സെപ്റ്റംബർ അഞ്ചുമുതൽ റീട്ടെയിൽ സ്റ്റോറുകളിലും എത്തും. 34,900 രൂപയാണ് വില. സ്ലിം ഡിസൈനും മികച്ച ഗ്രിപ്പുമായെത്തുന്ന ഗാലക്സി എ8 സ്റ്റാർ 6.3 ഇഞ്ച് പൂർണ എച്ച്.ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയിലൂടെ മികച്ച കാഴ്ചാനുഭവം നൽകും. 16 എം.പി.യും 24 എം.പി.യുമുള്ള ഇരട്ട പിൻ കാറകളുമായാണ് ഇൻറലിക്യാം. കുറഞ്ഞ വെളിച്ചത്തിൽ ചിത്രങ്ങളെടുക്കാനാവും വിധം എഫ്/1.7 അപർചറുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എഫ്./2.0 അപർചറുള്ള മികച്ച 24 എം.പി മുൻ കാമറയുമുണ്ട്. തിളക്കമേറിയതും വ്യക്തവുമായ ചിത്രങ്ങളും സുന്ദരമായ സെൽഫികളും എടുക്കാനാവുംവിധമാണ് വലിയ അപർചർ ലെൻസുകൾ. വെളിച്ച സാഹചര്യങ്ങൾക്കനുസൃതമായി ആവശ്യമായ ലെൻസ് തെരഞ്ഞെടുക്കാനുള്ള നിർമിത ബുദ്ധിയും ഇതിനുണ്ട്. ലൈവ് ഫോക്കസ് സംവിധാനം, ഉയർന്ന ഗുണമേന്മയുള്ള ചിത്രമെടുക്കുന്നതിന് മുേമ്പാ പിന്നീടോ എഫക്ടുകൾ നൽകാനുള്ള സൗകര്യം, സെൽഫികൾക്കായുള്ള സ്മാർട്ട് ബ്യൂട്ടി മോഡ്, പ്രഫഷനൽ ഫോട്ടോകൾക്കായുള്ള േപ്രാ ലൈറ്റിങ് മോഡ് തുടങ്ങിയവയും സവിശേഷതകളാണ്. 3700 എം.എ.എച്ച് ബാറ്ററി, 6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ്, മൈേക്രാ കാർഡുവഴി 400 ജി.ബിവരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയുള്ള ഗാലക്സി എ8 സ്റ്റാർ മിഡ്നൈറ്റ് ബ്ലാക്ക്, ഐവറി വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story