Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡാം മാനേജ്...

ഡാം മാനേജ് ചെയ്യുന്നതിൽ സർക്കാർ​ പരാജയപ്പെട്ടു -ഹമീദ് വാണിയമ്പലം

text_fields
bookmark_border
ആലപ്പുഴ: രണ്ടുമാസം തുടർച്ചയായി മഴ പെയ്യാറുള്ള കേരളത്തിൽ മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്ക കെടുതികൾക്ക് കാരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. അണക്കെട്ടുകൾ മാനേജ് ചെയ്തതിലെ വീഴ്ചകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂർ മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഭരണകൂടം ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ പകർച്ചവ്യാധികളിലൂടെ മറ്റൊരു ദുരന്തം വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ, ട്രഷറർ നൗഷാദ് പടിപ്പുര, വൈസ് പ്രസിഡൻറ് എം.എച്ച്. ഉവൈസ്, ജില്ല സെക്രട്ടറി സബീർ ഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story