Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് ഹോമിയോ...

താലൂക്ക് ഹോമിയോ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ മാറ്റാൻ നീക്കം

text_fields
bookmark_border
മൂവാറ്റുപുഴ: നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ഇവിടെ നിന്ന് മാറ്റാൻ ആരോഗ്യ വകുപ്പ് നീക്കം. വെള്ളപ്പൊക്കത്തെ തുടർന്ന് ആശുപത്രിയിലെ ഉപകരണങ്ങൾ അടക്കം നശിച്ചതോടെ പകരം സംവിധാനമൊരുക്കാൻ നഗരസഭ തയാറാകാതെ വന്നതാണ് നിരവധി പേർക്ക് ആശ്രയമായ ക്ലിനിക്കുകൾ നഷ്്ടമാകാൻ കാരണം. സ്പെഷ്യാലിറ്റി ക്ലിനിക്കുകളായ സദ്ഗമയ, വന്ധ്യത നിവാരണ ക്ലിനിക്, ലഹരിമുക്ത ക്ലിനിക്, സീതാലയം എന്നിവയാണ് പുല്ലേപ്പടി ജില്ല ഹോമിേയാ ആശുപത്രിയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നത്. ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് ലാബ് അടക്കം പൂർണമായി നശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആശുപത്രി താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ ഡി.എം.ഒ അടക്കമുള്ളവർ നഗരസഭയോട് ആവശ്യപ്പെെട്ടങ്കിലും പകരം സംവിധാനമൊരുക്കാൻ നഗരസഭ തയാറായിട്ടില്ല. ഇതേത്തുടർന്നാണ് ആശുപത്രി മാറ്റുന്നത്. പെെട്ടന്ന് വെള്ളം കയറുന്ന സ്ഥലത്ത് ആശുപത്രി സ്ഥാപിച്ചത് നേരേത്തതന്നെ വിവാദമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story