Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെപ്‌സികോ 1.05 കോടി...

പെപ്‌സികോ 1.05 കോടി നൽകി

text_fields
bookmark_border
കൊച്ചി: പെപ്‌സികോയുടെ ജീവകാരുണ്യ വിഭാഗമായ പെപ്‌സികോ ഫൗണ്ടേഷന്‍ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1.05 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പെപ്‌സികോ ഇന്ത്യ ചെയര്‍മാനും സി.ഇ.ഒയുമായ അഹമ്മദ് എൽ ഷെയ്ഖ് തുക മുഖ്യമന്ത്രിക്ക് കൈമാറി. പെപ്‌സികോ ഇന്ത്യ കോർപറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡണ്ട് നീലിമ ദ്വിവേദിയും പങ്കെടുത്തു. പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന പെപ്‌സികോ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിതബാധിത ജില്ലകളില്‍ 6.78 ലക്ഷം ലിറ്റര്‍ അക്വാഫിന കുടിവെള്ളവും 10,000 കിലോ ക്വാക്കര്‍ ഓട്സും വിതരണം ചെയ്തതായും കമ്പനി അധികൃതർ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story