Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലാസ് മുറിയിലെ...

ക്ലാസ് മുറിയിലെ ബോര്‍ഡില്‍ നന്ദി വാചകങ്ങള്‍ എഴുതി അവര്‍ വീടുകളിലേക്ക്

text_fields
bookmark_border
കൊച്ചി: 'ഞങ്ങളുടെ പുതിയ ജീവിതത്തെ ഇത്രനാള്‍ കാത്തുസൂക്ഷിച്ച മഹാരാജാസി​െൻറ നല്ല മനസ്സുകള്‍ക്ക് നന്ദി'. ക്ലാസ് മുറിയിലെ ഗ്രീന്‍ ബോര്‍ഡില്‍ സ്നേഹാക്ഷരങ്ങൾ പകർത്തിയെഴുതി അവർ വീടുകളിലേക്ക് യാത്രയായി. പ്രളയവും പേമാരിയും രൂക്ഷമായപ്പോള്‍ സ്വന്തം വീടുകള്‍ താമസയോഗ്യമല്ലാതായ സാഹചര്യത്തില്‍ എറണാകുളം മഹാരാജാസില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയവരാണ് ബോര്‍ഡില്‍ നന്ദിവാചകങ്ങള്‍ എഴുതിെവച്ചത്. പ്രീഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കാന്‍ കിട്ടാത്ത അവസരമാണ് വെള്ളപ്പൊക്കം നല്‍കിയതെന്ന് ക്യാമ്പിലെത്തിയ കടമക്കുടി സ്വദേശി വിനോദ് പറയുന്നു. സൗഹാര്‍ദപരമായ അന്തരീക്ഷമാണ് ക്യാമ്പില്‍ ഉണ്ടായിരുന്നതെന്നും വിനോദ് പറയുന്നു. ക്യാമ്പിലാണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല, അത്രക്ക് സുന്ദരമായ അന്തരീക്ഷമാണുണ്ടായിരുന്നതെന്ന് ചരിയംതുരുത്ത് നിവാസി പ്രമോദ് പറയുന്നു. എല്ലാം മറന്നാണ് ആളുകള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. കളിയും പരിപാടികളും എല്ലാമായി ഓണം ക്യാമ്പില്‍ ആഘോഷമായിരുെന്നന്നും ക്യാമ്പിലെ മറ്റൊരു നിവാസിയും കടമക്കുടി സ്വദേശിയുമായ രസ്‌ന പറയുന്നു. മറ്റൊരു ക്യാമ്പ് നിവാസി ഡെല്‍മ തമ്പിക്കും ക്യാമ്പിനെപ്പറ്റി നല്ല അഭിപ്രായമാണ്. ദുരിതംപേറി അവിടെയെത്തിയ അവര്‍ക്ക് മനോവിഷമം മറക്കുന്ന രീതിയിലാണ് എല്ലാവരും സഹകരിച്ചത്. ഗാനമേള, മാജിക്, നാടന്‍പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്യാമ്പിലെത്തിയവര്‍ക്ക് സംഘടിപ്പിച്ചിരുന്നു. വെള്ളം കയറി വീട് വിട്ടുനില്‍ക്കേണ്ടിവന്ന തങ്ങള്‍ക്ക് മഹാരാജാസ് തണലായത് ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 16നാണ് മഹാരാജാസ് കോളജില്‍ തഹസില്‍ദാര്‍ വൃന്ദാദേവിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചത്. 800ൽ കൂടുതലാളുകള്‍ ഉണ്ടായിരുന്നു. കടമക്കുടി, പിഴല, വൈപ്പിന്‍, ചരിയംതുരുത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് ക്യാമ്പിലെത്തിയത്. ക്ലീനിങ് കിറ്റ്, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ നല്‍കിയാണ് ക്യാമ്പില്‍നിന്ന് തിരികെ അയച്ചത്. 25ഓളം പേരെ കടമക്കുടി വി.എച്ച്.എസ്.സ്‌കൂളിലേക്ക് മാറ്റി. യുവജനക്ഷേമ ബോര്‍ഡി​െൻറ നേതൃത്വത്തില്‍ ശുചീകരണം കൊച്ചി: പ്രളയക്കെടുതിയെത്തുടര്‍ന്ന് ദുരിതത്തിലായ ആലങ്ങാട്, കരുമാല്ലൂര്‍ പഞ്ചായത്തുകളില്‍ യുവജനക്ഷേമ ബോര്‍ഡ് ശുചീകരണം ആരംഭിച്ചു. കാസര്‍കോട് മുതല്‍ എറണാകുളം വരെ എട്ട് ജില്ലകളിലെ പൊതുപ്രവര്‍ത്തകര്‍, യൂത്ത് കോഓഡിനേറ്റര്‍മാര്‍ സന്നദ്ധപ്രവര്‍ത്തകര്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി. ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ ചെയ്യുന്ന സാങ്കേതിക വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. സംഘങ്ങളായി തിരിഞ്ഞ് 330 പേരടങ്ങുന്നവർ ശുചീകരണം നടത്തി. വായനശാലകള്‍, അംഗന്‍വാടികള്‍, ആലങ്ങാട് വനിത വികസന കേന്ദ്രം, അമ്പതിലധികം വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ സംഘം വൃത്തിയാക്കി. പ്രളയത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ധാരാളം നാശനഷ്ടം സംഭവിച്ചിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ എസ്. സതീഷ്, അഫ്‌സല്‍ കുഞ്ഞുമോന്‍, മെംബര്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍, സീനിയര്‍ സൂപ്രണ്ട് ലിബി, ജില്ല യൂത്ത് കോ ഓഡിനേറ്റര്‍ കെ.ടി. അഖില്‍ദാസ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ സബിത സി.ടി, പഞ്ചായത്ത് അംഗം എല്‍. ആദര്‍ശ്, പ്രോഗ്രാം കോഓഡിനേറ്റര്‍ രവി മോഹന്‍, ആലങ്ങാട് പഞ്ചായത്ത് യൂത്ത് കോ ഓഡിനേറ്റര്‍ ഹേമന്ദ് കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശങ്ങളില്‍ രണ്ടുദിവസംകൂടി ശുചീകരണം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story