Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിലെ നിരത്തുകളിൽ...

പറവൂരിലെ നിരത്തുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നു

text_fields
bookmark_border
നഗരസഭ അധികൃതർ അങ്കലാപ്പിൽ പറവൂർ: പ്രളയക്കെടുതി കുറഞ്ഞുതുടങ്ങിയതോടെ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിെലയും പൊതുനിരത്തുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. ദിവസം കഴിയുംതോറും മാലിന്യം കൂടിക്കൂടിവരുകയാണ്. ഇത് നഗരസഭ അധികൃതരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. വെള്ളം ഇറങ്ങിയതോടെ വീടുകൾ ശുചീകരിക്കുന്നവർ വെള്ളം കയറി നശിച്ച വസ്ത്രങ്ങളും കടലാസുകളും പ്ലാസ്റ്റിക് വസ്തുക്കളും റോഡിൽ തള്ളുകയാണ്. ഓരോ വീടി​െൻറ മുന്നിലും മാലിന്യങ്ങൾ കൂമ്പാരമായിക്കിടക്കുകയാണ്. കടകളിൽ വെള്ളം കയറി നശിച്ച എല്ലാ സാധനങ്ങളും കച്ചവടക്കാരും റോഡിലേക്ക് മാറ്റിയിരിക്കുന്നു. വെള്ളത്തി​െൻറ ശക്തമായ ഒഴുക്കിൽ ധാരാളം മാലിന്യം പൊതു സ്ഥലങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. ഇതിനുപുറമെയാണ് വിവിധ ക്യാമ്പുകളിലെ രണ്ടാഴ്ചക്കാലത്തെ മാലിന്യം. ഇതെല്ലാം എന്ത് ചെയ്യണമെന്നറിയാതെ വിഷമഘട്ടത്തിലായിരിക്കുകയാണ് നഗരസഭ അധികൃതർ. ചളി പുരണ്ട മാലിന്യങ്ങൾ കൈകാര്യം ചെയ്യുക വെല്ലുവിളി ഉയർത്തുകയാണ്. മാലിന്യശേഖരണവും സംസ്കരണവും നേരത്തേതന്നെ നഗരസഭക്ക് തലവേദനയായിരുന്നു. സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് നഗരസഭ വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ ശേഖരിച്ചിരുന്നു. നടത്തിപ്പ് നഷ്ടത്തിലായയോടെ ഏജൻസി മാലിന്യശേഖരണം ജൂൺ 30ന് നിർത്തി. ജൂലൈയിൽ നഗരാതിർത്തിയിെല വീടുകളിൽനിന്ന് മാലിന്യശേഖരണം നടന്നില്ല. ആഗസ്റ്റ് ഒന്നുമുതൽ നഗരസഭ നേരിട്ട് മാലിന്യശേഖരണം തുടങ്ങി. ഇതിന് പ്രത്യേക ജീവനക്കാരെ നിയമിച്ചു. പദ്ധതി പൂർവസ്ഥിതിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് മഴയും വെള്ളപ്പൊക്കവും വന്നത്. നഗരം മുഴുവൻ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് പരിഹാരം കാണാൻ ആഴ്ചകൾ വേണ്ടിവരും. മാലിന്യം റോഡിൽ തള്ളിയിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നഗരമധ്യത്തിൽ കച്ചേരിപ്പടി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപവും പഴയ സ്റ്റാൻഡിലെ കെ.ആർ. വിജയൻ വ്യാപാര സമുച്ചയത്തിന് സമീപവും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വീടുകൾ ശുചീകരിക്കുന്നവർ അവരെക്കൊണ്ടുതന്നെ സാധനങ്ങൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. കച്ചേരിപ്പടിയിലെ മാലിന്യക്കൂമ്പാരം അവിടെനിന്ന് നീക്കാൻ ആഴ്ചകൾ എടുക്കും. ഇവിടത്തെ മാലിന്യം യാത്രക്കാർക്കും സമീപത്ത് താമസിക്കുന്നവർക്കും ഭീഷണിയായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്ക ജനങ്ങളിൽ ഉടലെടുത്തിട്ടുണ്ട്. ഓണാഘോഷം ഉപേക്ഷിച്ച് 10 ടൺ പച്ചക്കറി വിതരണം ചെയ്തു പറവൂർ: ശ്രീമൂലം ജൂബിലി ക്ലബ് ഓണാഘോഷം ഉപേക്ഷിച്ച് പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് 10 ടൺ പച്ചക്കറി വിതരണം ചെയ്തു. ഓരോ കുടുംബത്തിനും 10 കിലോ വീതമുള്ള പച്ചക്കറി കിറ്റുകളാണ് നൽകിയത്. മുൻ എം.പി കെ.പി. ധനപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ടോബി മാമ്പിള്ളി, സെക്രട്ടറി എം.ടി. മധുസൂദനൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story