Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യങ്ങൾ തദ്ദേശ...

മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തിയിൽ ശേഖരിക്കണം

text_fields
bookmark_border
പറവൂർ: പ്രളയത്തെ തുടർന്ന് വീടുകളിലും മറ്റും ഉണ്ടായിട്ടുള്ള മാലിന്യങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തിയിൽ ശേഖരിക്കാൻ തീരുമാനം. മന്ത്രി എ.സി. മൊയ്തീ​െൻറ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തിയിൽ ഏതെങ്കിലും ഒരു ഭാഗത്തോ വാർഡുകൾ കേന്ദ്രീകരിച്ചോ ശേഖരിച്ചശേഷം ഗ്രീൻ കേരള കമ്പനിക്ക് കൈമാറും. ശുചീകരണത്തിന് ജീവനക്കാരില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹായം നൽകും. ദുരിതബാധിതർക്കായി സർക്കാർ ഏർപ്പെടുത്തിയ കിറ്റുകൾ ഇനി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നൽകില്ല. ജനപ്രതിനിധികളെ ബോധ്യപ്പെടുത്തി വില്ലേജ് ഓഫിസുകൾ മുഖേനയാണ് നൽകുക. ദുരിതവുമായി ബന്ധപ്പെട്ട് നഷ്ടത്തി​െൻറ കണക്കെടുക്കാൻ ബി.എൽ.ഒമാരെ ചുമതലപ്പെടുത്തി. പറവൂർ ചന്തയിലെ വ്യാപാരികൾക്ക് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് നഗരസഭ ചെയർമാൻ യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടു. തഹസിൽദാർ, നഗരസഭ ചെയർമാൻമാർ പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മന്ത്രി വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story