Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് ആശുപത്രിക്ക്...

താലൂക്ക് ആശുപത്രിക്ക് മരുന്നുകൾ നൽകി

text_fields
bookmark_border
പറവൂർ: കോട്ടുവള്ളി കൈതാരം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും കാളിപറമ്പിൽ ഫാമിലി ട്രസ്റ്റും സംയുക്തമായി സമാഹരിച്ച മരുന്നുകൾ ജമാഅത്ത് പ്രസിഡൻറ് കെ.എ. അലിഹാജി പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മക്ക് കൈമാറി. ചടങ്ങിൽ അൻവർ കൈതാരം, കെ.കെ. അബൂബക്കർ, എം.എം. സുബൈർ, കെ.എ. മുഹമ്മദ് സഗീർ, ഷെബീർ ബക്കർ എന്നിവർ സംബന്ധിച്ചു. പ്രളയകാലത്തെ ആദ്യദിനങ്ങളിൽത്തന്നെ കോട്ടുവള്ളി പഞ്ചായത്തിൽ ആരംഭിച്ച വിവിധ ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ ജമാഅത്ത് കമ്മിറ്റി സമാഹരിച്ച് നൽകി. പള്ളിയുടെ മദ്റസ ഹാളിലും ക്യാമ്പ് പ്രവർത്തിച്ചിരുന്നു. പെരുന്നാൾ ദിവസം പ്രദേശത്തെ വെള്ളം കയറിയ വീടുകളിലെല്ലാം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story