Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതരെ രക്ഷിച്ച...

പ്രളയബാധിതരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് അവഗണന

text_fields
bookmark_border
എടവനക്കാട്: കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽ ജീവൻ തൃണവത്ഗണിച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അവഗണിച്ചതായി ആക്ഷേപം. രക്ഷാദൗത്യവുമായി ആദ്യം രംഗത്തിറങ്ങിയ എടവനക്കാട് ചാത്തങ്ങാട് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് അധികൃതരുടെ അവഗണന നേരിടുന്നത്. 17 മുതൽ ഇറക്കത്ത് അഷ്റഫി​െൻറ നേതൃത്വത്തിൽ ഒട്ടേറെ ജീവൻ രക്ഷിച്ചവർക്കാണ് ദുരനുഭവം. ഗോശ്രീ ജങ്ഷനിലും മത്സ്യഫെഡ് ഡി.ഡി ഓഫിസിലും നടന്ന ആദരിക്കൽ ചടങ്ങിൽ ഇവരെ പങ്കെടുപ്പിച്ചില്ല. ദൗത്യനിർവഹണത്തിൽ ഇവരുടെ വഞ്ചികൾക്ക് സാരമായ കേടുപാട് സംഭവിച്ചിരുന്നു. ഡി.ഡിക്ക് നൽകിയ നഷ്ടപരിഹാര പട്ടികയിലും ഇവരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ആലുവ, ചേന്ദമംഗലം, തട്ടുകടവ്, മാഞ്ഞാലി, ചാലാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി ആദ്യമിറങ്ങിയത് ഇവരാണ്. സുധീർ കറുത്താട്ടി, ദീപൻ നെടിയിരിപ്പ്, സുഭാഷ് അമ്പലശ്ശേരി, നിയാസ് കറുകശ്ശേരി, സുരേഷ് കരോളിൽ എന്നിവരുടെ വള്ളങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അവഗണന മത്സ്യത്തൊഴിലാളികൾക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story