Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയകാവ് സ്കൂളിന്...

പുതിയകാവ് സ്കൂളിന് പുതുജീവൻ നൽകി കണ്ണൂരിൽനിന്നുള്ള വനിത സംഘം

text_fields
bookmark_border
പറവൂർ: ചളിയും മാലിന്യങ്ങളും നിറഞ്ഞ വടക്കേക്കരയിലെ പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതുജീവൻ നൽകി കണ്ണൂരിലെ വനിത സംഘം. നിരവധി ക്ലാസ് മുറികൾ ഉള്ളതിനാൽ കൂടുതൽ ആളുകൾ വേണ്ടിവന്നു ശുചിയാക്കാൻ. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല നേതാവും വളപട്ടണം പഞ്ചായത്ത് വാർഡ് മെംബറുമായ സമീറ, ഐ.ആർ.ഡബ്ല്യു കണ്ണൂർ മേഖല കൺവീനർ ടി.പി. ജാബിദ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. നാൽപതോളം വരുന്ന സംഘം കൊടുങ്ങല്ലൂർ എം.ഐ.ടി ക്യാമ്പിലെത്തിയാണ് തുടക്കം കുറിച്ചത്. പിന്നീട് ചാപ്പാറ, കാവിൽക്കടവ്, മാള, പറവൂർ, വടക്കേക്കര, പുതിയകാവ് എന്നീ സ്ഥലങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി ഇവർ ശുചീകരണം നടത്തിയത്. ആറുവയസ്സുകാരി മുതൽ 59 കാരികൾവരെ ഈ സംഘത്തിലുണ്ടായിരുന്നു. പുതിയകാവ് സ്കൂൾ അധ്യാപക പ്രതിനിധികളായ സി.എ. നൗഷാദ്. പി.എ. ബിജു, എ. എ. ഷിയാസ്, വി.കെ. ഗഫൂർ എന്നിവർ നേതൃത്വം നൽകി. ശുചീകരണപ്രവർത്തകർക്ക് അധ്യാപക പ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി. കെ.എസ്.ടി.എ കോഴിക്കോട് സംഘവും ഇതേ സ്കൂളിൽ എത്തി ശുചീകരണത്തിൽ പങ്കുചേർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story