Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധനസഹായത്തിലെ വിവേചനം...

ധനസഹായത്തിലെ വിവേചനം അസ്വസ്ഥതയുണ്ടാക്കും- ^എം.എൽ.എ

text_fields
bookmark_border
ധനസഹായത്തിലെ വിവേചനം അസ്വസ്ഥതയുണ്ടാക്കും- -എം.എൽ.എ പറവൂർ: വെള്ളപ്പൊക്ക ദുരിതത്തിൽെപട്ട്‌ ക്യാമ്പിൽ കഴിഞ്ഞവർക്ക് മാത്രം ധനസഹായം നൽകാനുള്ള സർക്കാർ തീരുമാനം നാട്ടിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് വി.ഡി. സതീശൻ എം.എൽ.എ. ക്യാമ്പിൽ പങ്കെടുത്തവരെയും പങ്കെടുക്കാതെ സ്വന്തം വീട്ടിൽ കുടുങ്ങി ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങൾ കഴിച്ചുകൂട്ടിയവരെയും ബന്ധുവീടുകളിൽ അഭയം തേടിയവരെയും ആനുകൂല്യങ്ങൾക്ക് ഒരുപോലെ പരിഗണിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാൻ എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും മുനിസിപ്പാലിറ്റികളിൽനിന്ന ് ജീവനക്കാരെ നിയോഗിക്കണം. കിണറുകൾ ശുദ്ധീകരിക്കാൻ അടിയന്തരസഹായം ലഭ്യമാക്കണം. കുടിവെള്ളം എത്താത്ത മേഖലകളിൽ വിതരണം എത്രയും വേഗം ആരംഭിക്കണം. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 10,000 രൂപയുടെ ധനസഹായം സാങ്കേതികത പറഞ്ഞ് തടഞ്ഞുവെക്കാതെ വെള്ളപ്പൊക്കക്കെടുതികൾ അനുഭവിച്ച മുഴുവൻപേർക്കും വിവേചനരഹിതമായി ഉടൻ വിതരണം ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story