Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പനിപ്പടിയിൽ നടന്നത് ...

കമ്പനിപ്പടിയിൽ നടന്നത് ശ്രമകരമായ രക്ഷാപ്രവർത്തനം

text_fields
bookmark_border
ആലുവ: പ്രളയത്തി​െൻറ തീവ്രത നേരിട്ട ചൂർണിക്കര കമ്പനിപ്പടിയിൽ 16, 17 തീയതികളിൽ നടന്നത് സൈനിക നീക്കത്തിന് തുല്യമായ രക്ഷാപ്രവർത്തനം. 16ന് രാവിലെ ചൂർണിക്കര ഗ്രാമം ഉണർന്നത് ആയിരക്കണക്കിന് ആളുകൾ കമ്പനിപ്പടി മുതിരപ്പാടം പ്രദേശത്ത് വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്ന വാർത്ത കേട്ടാണ്. ഈ സമയം പെരിയാർ ദിശമാറി കുത്തിയൊലിച്ച് കമ്പനിപ്പടി മെട്രോ സ്‌റ്റേഷന് മുന്നിലൂടെ ഒഴുകുകയായിരുന്നു. ആദ്യഘട്ടത്തിൽ അഞ്ചുപേരടങ്ങുന്ന സംഘം മാത്രമാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. പ്രദേശവാസികളാരും രക്ഷാപ്രവർത്തനത്തിന് ഇല്ലാതിരുന്നതിനാൽ കൃത്യമായി സ്‌ഥലവും ആളുകളെയും കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയത്താണ്‌ ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ സംഭവസ്‌ഥലത്ത് എത്തിയത്. നേവി സംഘത്തിനൊപ്പം ബോട്ടിൽ കയറി ഒരുതവണ പ്രദേശത്തെക്കുറിച്ച് വിവരണം നൽകി. ഷിജി ചെല്ലാനത്തി​െൻറ നേതൃത്വത്തിൽ വന്ന മത്സ്യത്തൊഴിലാളികളെയും പനങ്ങാട്ടുനിന്ന് വിവേകി​െൻറ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളെയും തടഞ്ഞുനിർത്തി നേവി സംഘത്തിനൊപ്പം രക്ഷാപ്രവർത്തനം ഊർജിതമാക്കി. കനത്ത മഴയും കുത്തൊഴുക്കും വകവെക്കാതെ മത്സ്യത്തൊഴിലാളികളും സംഘവും നേവി ഉദ്യോഗസ്‌ഥൻ നവാബി‍​െൻറ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായി എത്തിച്ചു. രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരുന്ന നേവി ബോട്ടിലും വള്ളത്തിലും രാത്രി ഒമ്പതിന് ഒഴുക്കിൽപെട്ടുവന്ന കാറിടിച്ചു. ഷിജി ചെല്ലാനത്തി​െൻറ സംഘത്തി​െൻറ ബോട്ട് ഒഴുക്കിൽപെട്ടു. രക്ഷാപ്രവർത്തകർ വടംകെട്ടി എല്ലാ വഞ്ചികളും സുരക്ഷിതമായി കരക്കെത്തിച്ചു. ശക്തമായ ഒഴുക്കിലും ഇരുട്ടിലും നേവി പിന്മാറിയെങ്കിലും രക്ഷാപ്രവർത്തനത്തിന് പോയ എട്ട് ചെറുപ്പക്കാർ കനത്ത കുത്തൊഴുക്കിൽ മതിലിൽ പിടിച്ചുകിടക്കുകയായിരുന്നു. അസ്‌ലഫ് പാറേക്കാടൻ സംഘടിപ്പിച്ചുനൽകിയ ചെറിയ ടോർച്ചുമായി വടത്തിൽ തൂങ്ങിയും തുഴഞ്ഞും ഇവരെ രക്ഷിക്കാൻ പോയ മത്സ്യത്തൊഴിലാളി സംഘം 17 ഇതരസംസ്‌ഥാന തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തിയാണ് തിരിച്ചെത്തിയത്. കമ്പനിപ്പടിയിലെ ഭീകരാവസ്‌ഥ ടെലിവിഷനിലൂടെ അറിഞ്ഞ കൊച്ചി സൗദി പള്ളി വികാരി ഫാ. സാംസൺ 17ന് 32 മൽസ്യത്തൊഴിലാളികളെ ആറ് വള്ളങ്ങളുമായി അങ്ങോട്ടയച്ചു. പിന്നീട് കമ്പനിപ്പടിയിൽ കണ്ടത് ആക്ഷൻ സിനിമകളെപോലും വെല്ലുന്ന രംഗങ്ങളായിരുന്നു. സകല പ്രതിബന്ധങ്ങളും തകർത്തെറിഞ്ഞ് രക്ഷിക്കാൻവന്ന മത്സ്യത്തൊഴിലാളി സംഘത്തെ മുതിരപ്പാടം നിവാസികൾ ആർപ്പുവിളിച്ചും കൈയടിച്ചുമാണ് സ്വീകരിച്ചത്. രക്ഷപ്പെട്ട പലരും മത്സ്യത്തൊഴിലാളികളെ ആശ്ലേഷിച്ചു. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ഫാ. സാംസനെയും മൽസ്യത്തൊഴിലാളികളെയും ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story