Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ പ്രഖ്യാപിച്ച...

സർക്കാർ പ്രഖ്യാപിച്ച സഹായം നൽകണം -മത്സ്യത്തൊഴിലാളി കോൺഗ്രസ്

text_fields
bookmark_border
മരട്: പ്രളയത്തിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയവർക്ക് ജീവൻരക്ഷ പതക്കങ്ങൾ നൽകണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം താമസം നേരിടാതെ നൽകണമെന്നും അഖിലേന്ത്യ മത്സ്യെത്താഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ ചേർന്ന യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. കപ്പലിടിച്ച് മരണമടഞ്ഞ മത്സ്യത്തൊഴിലാളി ഷിജുവി​െൻറ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. നോർത്ത് പറവൂർ, ചേന്ദമംഗലം ഭാഗങ്ങളിൽ ജില്ല പ്രസിഡൻറി​െൻറ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായും ജില്ല പ്രസിഡൻറ് യോഗത്തിൽ അറിയിച്ചു. ആൻറണി കളരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി സി.കെ. ഗോപാലൻ, എ.സി. ക്ലാരൻസ്, എ.കെ. സരസൻ, കെ.ജെ. ആൻറണി, സി.കെ. വിജയൻ, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story