Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

മത്സ്യത്തൊഴിലാളികൾക്ക് ആദരം

text_fields
bookmark_border
കൊച്ചി: പ്രളയക്കെടുതിയിലായ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ പി.ഡി.പി ജില്ല കമ്മിറ്റിയുെട നേതൃത്വത്തിൽ ആദരിച്ചു. ഇൻസാഫ് ഭവനിൽ നടന്ന ചടങ്ങിൽ കുഴീപ്പള്ളി ചാത്തനാട് ബീച്ചിലെ മത്സ്യത്തൊഴിലാളികളായ ജബ്ബാർ, വിശ്വനാഥൻ, രാജേഷ്, അയ്യൂബ്, ലത്തീഫ്, അശ്റഫ്, നസീർ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങ് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്തു. എലൂക്കര, കയൻറിക്കര, ആലുവ, ഉളിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി പേരെയാണ് ഇവർ രക്ഷപ്പെടുത്തിയത്. ആലുവപ്പുഴയുടെ കുത്തൊഴുക്ക് അതിജീവിച്ചാണ് ഉളിയന്നൂർ മസ്ജിദ് ഓഡിറ്റോറിയത്തിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുന്നൂറോളം പേരെ രക്ഷപ്പെടുത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടോറസ് വാഹനങ്ങളിലും ചെറുവഞ്ചികളിലും രക്ഷാപ്രവർത്തനം നടത്തിയ പാർട്ടി പ്രവർത്തകർക്കുൾപ്പെടെ മണ്ഡലംതലങ്ങളിൽ ആദരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ മഅ്ദനിയുടെ മകനും ഐ.എസ്.എഫ് സംസ്ഥാന വർക്കിങ് പ്രസിഡൻറുമായ സലാഹുദ്ദീൻ അയ്യൂബി മുഖ്യപ്രഭാഷണം നടത്തി. വിശ്വനാഥൻ വൈപ്പിൻ, പി.ടി. ആൻറണി, മെഹ്ബൂബ് കൊച്ചി, ജബ്ബാർ എടവനക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story