Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയിരങ്ങളെ...

ആയിരങ്ങളെ ജീവിതത്തിലേക്ക്​ കൈപിടിച്ച് നൂറുദ്ദീനും ഷിജാസും

text_fields
bookmark_border
പള്ളുരുത്തി: നൂറുദ്ദീനും ഷിജാസും പ്രളയത്തിൽനിന്ന് രക്ഷിച്ചത് ആയിരങ്ങളെ. ഓലക്കോട് വീട്ടിൽ അബ്്ദുല്ലയുടെ മകൻ ഒ.എ. നൂറുദ്ദീൻ (48), മുണ്ടവീട്ടിൽ ഷിജാസ് (31) എന്നിവരാണ് ജീവൻപോലും വകവെക്കാതെ രക്ഷാപ്രവർത്തനത്തിനിറിങ്ങിയത്. കൂനമ്മാവിൽ പച്ചക്കറിക്കട നടത്തുകയാണ് നൂറുദ്ദീൻ. കടയിലെ ജീവനക്കാരനാണ് ഷിജാസ്. ഷിജാസ് കടയിൽ നിൽക്കുമ്പോഴാണ് കൊച്ചാൽ മേഖലയിൽ വെള്ളം കയറുന്ന വിവരമറിഞ്ഞത്. ഉടൻ കടയടച്ച് അങ്ങോട്ട് പുറപ്പെട്ടു. അപ്രതീക്ഷിതമായ പ്രളയജലത്തിൽ വാവിട്ട് കരയുന്ന നാട്ടുകാരെ കണ്ടയുടൻ നൂറുദ്ദീനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് രക്ഷാപ്രവർത്തനത്തിൽ സജീവമായി. മൂന്ന് വള്ളവും മൂന്ന് ടിപ്പറുമായി നൂറുദ്ദീനും പാഞ്ഞെത്തി. ഉയർന്ന സ്ഥലത്ത് ടിപ്പറുകൾ ഇട്ടശേഷം സഹായികളെയുംകൂട്ടി നൂറുദ്ദീൻ വള്ളങ്ങളുമായി ഷിജാസ് രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തെത്തി. ഇവിടെനിന്ന് രക്ഷപ്പെടുത്തിയവരെ വള്ളങ്ങളിൽ കയറ്റി ടിപ്പറിൽ പള്ളുരുത്തി തങ്ങൾനഗറിലെ അൽഅസ്ഹർ സ്കൂൾ ഉൾപ്പെടെയുള്ള ക്യാമ്പുകളിൽ എത്തിക്കുകയായിരുന്നു. കൊച്ചാൽ, കൊങ്ങോപ്പിള്ളി, ചെറിയപ്പിള്ളി മേഖലയിലായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. ഇതിനിടെ, പൊലീസ് സേനയും സ്ഥലത്തെത്തി. അതേസമയം, ആളുകൾ അഭയംതേടിയ തണൽ ഓഡിറ്റോറിയത്തിൽ വെള്ളം ഉയർന്നുതുടങ്ങി. തുടർന്ന് ഇവിടെ കുട്ടികളടക്കമുള്ളവരെ രക്ഷിക്കാനുള്ള ശ്രമമായി. അതിനുശേഷം കൂട്ടനിലവിളി ഉയർന്ന എൽ.ജി ഗോഡൗണിലേക്ക് നീങ്ങി. അവിടെ കുടുങ്ങിയ 49 ഉത്തരേന്ത്യൻ നിവാസികളെയും രക്ഷിച്ചു. പൊലീസ്, റവന്യൂ അധികൃതരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഇവരുടെ രക്ഷാപ്രവർത്തനങ്ങൾ നാട്ടുകാർക്കും അഭിമാനമായി.
Show Full Article
TAGS:LOCAL NEWS 
Next Story