Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടമക്കുടിക്കാർക്ക്...

കടമക്കുടിക്കാർക്ക് സഹായഹസ്തവുമായി തൃക്കാക്കര നഗരസഭ

text_fields
bookmark_border
കാക്കനാട്: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ച കടമക്കുടി പഞ്ചായത്തിലെ ജനങ്ങൾക്ക് സഹായവുമായി തൃക്കാക്കര നഗരസഭ. ചൊവ്വാഴ്ച രാവിലെ പത്തോടെ നഗരസഭ അധ്യക്ഷ എം.ടി. ഓമനയുടെ നേതൃത്വത്തിലായിരുന്നു സന്നദ്ധ സംഘത്തി​െൻറ പ്രവർത്തനങ്ങൾ. വീടുകള്‍ക്കുപുറമെ റോഡുകളിലും അംഗൻവാടികളിലും കട്ടപിടിച്ച് കിടന്നിരുന്ന ചളി നീക്കി. കടമക്കുടിയിലേക്ക് പുറപ്പെടുന്നതിനുമുേമ്പ തൃക്കാക്കര നഗരസഭ ഓഫിസില്‍ ശുചീകരണ സംഘത്തിന് ആരോഗ്യവകുപ്പ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് മണ്‍വെട്ടിയും മരുന്നുകളും കുടിവെള്ളം ആവശ്യമായ വാഹനങ്ങള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളുമായാണ് സംഘം കടമക്കുടിയിലെത്തിയത്. പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍പെട്ട നിരവധിവീടുകള്‍, 10 അംഗൻവാടി, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ചളി പൂര്‍ണമായി നീക്കി. പരിസരം ക്ലോറിനേഷനും നടത്തിയാണ് ഓരോ സ്ഥലത്തുനിന്നും നീങ്ങുന്നത്. 13 പേരടങ്ങുന്ന സംഘങ്ങളായിട്ടായിരുന്നു പ്രവർത്തനം. ആവശ്യമായ മരുന്നുകളുമായി മെഡിക്കല്‍ സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story