Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയോജക മണ്ഡലങ്ങളിൽ...

നിയോജക മണ്ഡലങ്ങളിൽ ദുരന്ത നിവാരണ സംഘം രൂപവത്​കരിക്കണം -^ബി.കെ.ആർ.ജി

text_fields
bookmark_border
നിയോജക മണ്ഡലങ്ങളിൽ ദുരന്ത നിവാരണ സംഘം രൂപവത്കരിക്കണം --ബി.കെ.ആർ.ജി കൊച്ചി: പ്രകൃതി ദുരന്തങ്ങളെയും മറ്റ് അടിയന്തര സാഹചര്യങ്ങളെയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത് ഓരോ നിയോജകമണ്ഡലത്തിലും അടിയന്തര പ്രാധാന്യത്തോടെ ദുരന്തനിവാരണ സംഘത്തെ സജ്ജമാക്കണമെന്ന് ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ് (ബി.കെ.ആർ.ജി) ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം, ഭൂകമ്പം, തീപിടിത്തം, സ്ഫോടനങ്ങൾ, ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കൽ വേണ്ടി വരുന്ന സന്ദർഭങ്ങൾ എന്നിവ നേരിടാൻ കുറഞ്ഞത് 100 വിദഗ്ധരടങ്ങുന്ന സംഘത്തെ സജ്ജമാക്കണം. ഓരോ ദുരന്തഘട്ടത്തെയും അഭിമുഖീകരിക്കാൻ കൃത്യമായ പരിശീലനം നൽകി സജ്ജമാക്കുന്ന ഈ സംഘത്തിന് മതിയായ ജീവൻരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ആപത്ഘട്ടങ്ങൾ നേരിടാൻ നൈപുണ്യവികസനം സ്കൂൾ, കോളജ്, പ്രഫഷനൽ സ്ഥാപനങ്ങൾ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ബി.കെ.ആർ.ജി മേധാവി മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി പി.സി. സിറിയക് മുഖ്യമന്ത്രിക്ക് കൈമാറിയ മെമ്മോറാണ്ടത്തിൽ നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story