Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറുകൾ ശുചീകരിച്ച്...

കിണറുകൾ ശുചീകരിച്ച് സന്നദ്ധപ്രവർത്തകർ

text_fields
bookmark_border
കളമശ്ശേരി: പ്രളയജലം കയറി ഉപയോഗശൂന്യമായ കിണറുകൾ ശുചീകരിച്ച് സന്നദ്ധ പ്രവർത്തകർ. ഉയർന്നശേഷിയുള്ള പമ്പുസെറ്റുകളും അനുബന്ധ സാമഗ്രികളുമായി ജമാഅത്തെ ഇസ്ലാമിയുടെ പീപിൾ ഫൗണ്ടേഷൻ പ്രവർത്തകരാണ് ശുചീകരണം നടത്തുന്നത്. ശുചീകരിച്ച വീടുകളിലെ കിണറുകളാണ് വൃത്തിയാക്കിയത്. കിണർ ശുചീകരിക്കാൻ കഴിവില്ലാത്തവരെയും സഹായിക്കുന്നുണ്ട്. സാമഗ്രികൾ സ്വന്തമായി സംഘടിപ്പിച്ചാണ് സേവനം. ഏലൂർ വടക്കുംഭാഗത്തും കളമശ്ശേരി, പള്ളിലാങ്കര, മറ്റക്കാട് പ്രദേശങ്ങളിലുമാണ് ശുചീകരണം. സഹായഹസ്തവുമായി കളമശ്ശേരി പോളിടെക്നിക് കളമശ്ശേരി: പ്രളയജലക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും രംഗത്ത്. സർവേ, ഇലക്ട്രിക്കൽ വയറിങ്, കുടിവെള്ള പ്രവർത്തനങ്ങൾ നടത്താനാണ് ഇവർ തയാറായത്. 24 മുതൽ ദുരന്തനിവാരണ സെല്ലി​െൻറ പ്രവർത്തനം ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. സേവനത്തിന് ഡോക്ടർമാരും കളമശ്ശേരി: പ്രളയത്തിൽ ഏറെ ദുരിതം ഏറ്റുവാങ്ങിയ ഏലൂരിൽ മെഡിക്കൽ സഹായവുമായി ഡോക്ടർമാരുടെ സംഘവും. മർക്കസ്‌ നോളഡ്ജ്‌ സിറ്റി യുനാനി മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് ഏലൂർ ഡിപ്പോക്കുസമീപം കൊച്ചി കോളനിയിലും എസ്.സി കോളനികളിലും സൗജന്യ മെഡിക്കൽ പരിശോധയും മരുന്നുകളും നൽകിയത്. എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള ഡോക്ടർമാരും പങ്കെടുത്ത ക്യാമ്പിൽ 110ഓളം വീടുകളിലെത്തി 300ഓളം രോഗികളെ പരിശോധിച്ച്‌ മരുന്നുകൾ നൽകി. ഡോ. യു.കെ. മുഹമ്മദ് ശരീഫി​െൻറ നേതൃത്വത്തിൽ 50ഓളം പേരുടെ സംഘമാണ് രോഗികളെ പരിശോധിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story