Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുരു ജയന്തി ആഘോഷം

ഗുരു ജയന്തി ആഘോഷം

text_fields
bookmark_border
കൊച്ചി: പുതുപ്പള്ളിപ്രം കൂനംതൈ എസ്.എൻ.ഡി.പി ശാഖ യോഗം നമ്പർ 219​െൻറ നേതൃത്വത്തിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി. ശിവദാസ് പതാക ഉയർത്തി. പുരുഷൻ തന്ത്രിയുടെ നേതൃത്വത്തിൽ പൂജകൾ നടന്നു. ഗുരുപൂജ, പ്രാർഥന, പതാക ഉയർത്തൽ എന്നിവയും നടന്നു. എസ്.എൻ.ഡി.പി യോഗം നിർദേശമനുസരിച്ച് മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു. പ്രളയബാധിതര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് കൊച്ചി: കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി ചേരാനല്ലൂര്‍ അല്‍ ഫാറൂഖ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ നടന്ന ക്യാമ്പില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഇരുനൂറിലധികം പേർ പങ്കെടുത്തു. പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ഡോക്ടർമാരായ ശോഭ, നിഷ, ശ്യാമപ്രസാദ് വംശി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story