Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടും കിണറും...

വീടും കിണറും ശുചീകരിക്കാൻ ധനസഹായം

text_fields
bookmark_border
കളമശ്ശേരി: പ്രളയത്തിൽ വൃത്തിഹീനമായ വീടും കിണറും ശുചീകരിക്കാൻ മഹല്ല് ജമാഅത്ത്വഴി ധനസഹായം. കളമശ്ശേരി ഞാലകം മഹല്ല് ജമാഅത്താണ് ധനസഹായം നൽകിയത്. ജാതിമത ഭേദമന്യെ മഹല്ലിനു കീഴിലെ ഓരോ വീടുകൾക്കും 5000 രൂപ വീതം നൽകി. മഹല്ല് പരിപാലന സമിതി അംഗങ്ങൾ, മദ്റസ ഭാരവാഹികൾ, സാമൂഹിക സേവകരായ യുവാക്കൾ, മറ്റു പ്രതിനിധികൾ എന്നിവർ സംഘമായി ഓരോ വീടും സന്ദർശിച്ച് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ അർഹരായവരെ തെരഞ്ഞെടുത്താണ് സഹായം വിതരണം ചെയ്തതെന്ന് ഞാലകം ജമാഅത്ത് പ്രസിഡൻറ് കെ.കെ. കബീർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നടത്തിയ ധനസഹായ വിതരണത്തി​െൻറ ഉദ്ഘാടനം ഗ്ലാസ് കോളനി ഭാഗത്ത് ഞാലകം ഇമാം പി.കെ. സുലൈമാൻ മൗലവി നിർവഹിച്ചു. 200ഓളം കുടുംബങ്ങൾക്കാണ് സഹായവിതരണം. പത്ത് ലക്ഷം രൂപയാണ് ചെലവിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വൈദ്യുതി മുടങ്ങും കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ മെേട്രാ ജോലിയുടെ ഭാഗമായി കടവന്ത്ര ജങ്ഷൻ മുതൽ എളംകുളം ജങ്ഷൻ വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story