Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയനാശം: പ്രത്യേക...

പ്രളയനാശം: പ്രത്യേക സർവിസ്​ ക്യാമ്പുകളുമായി കമ്പനികൾ

text_fields
bookmark_border
കൊച്ചി: പ്രളയത്തിൽ നശിച്ച ഗൃഹോപകരണങ്ങളും ഫോണുകളും മറ്റും നന്നാക്കാൻ പ്രത്യേക സർവിസ് ക്യാമ്പുകളുമായി കമ്പനികൾ. സൗജന്യമായി സേവനം നൽകുമെന്നാണ് പ്രഖ്യാപനം. പ്രളയബാധിത മേഖലകളിൽ എത്തി ക്യാമ്പ് സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ടാഴ്ച നീളുന്ന പ്രത്യേക സർവിസ് ക്യാമ്പ് സെപ്റ്റംബർ 10 വരെ തുടരുമെന്ന് ഗോദ്റെജ് അപ്ലയൻസസ് നാഷനൽ സർവിസ് ഹെഡ് രവി ഭട്ട് അറിയിച്ചു. ഉപഭോക്താക്കൾക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനുമാണ് മുൻഗണന. സ്പെയർ പാർട്ടുകൾ 50 ശതമാനം കിഴിവോടെ ലഭ്യമാക്കും. റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, ചെസ്റ്റ് ഫ്രീസറുകൾ, മൈേക്രാവേവ് ഓവൻ എന്നിവക്കാണ് ഈ ആനുകൂല്യം. പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച ഫോൺ അടക്കം ഉപകരണങ്ങൾ നന്നാക്കി നൽകാൻ ജിയോ പ്രത്യേക ക്യാമ്പുകൾ തുറന്നു. ഏറ്റവും അടുത്ത ജിയോ കേന്ദ്രത്തിലോ ജിയോ പോയൻറിലോ സേവനം ലഭ്യമാകും. സർവിസ് സൗജന്യമാണ്. നാശനഷ്ടം സംഭവിച്ച സാമഗ്രികളുടെ വിലയിൽ 50 ശതമാനം ഡിസ്‌കൗണ്ട് നൽകും. ടു വീലർ ഉപഭോക്താക്കൾക്കായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയും സൗജന്യ സർവിസ് ക്യാമ്പും പ്രത്യേക എക്സ്േചഞ്ച് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പ്രളയക്കെടുതിയിൽപ്പെട്ട വാഹന ഉടമകളെ സഹായിക്കാൻ എല്ലാ അംഗീകൃത ഡീലർമാരോടും അഭ്യർഥിച്ചതായി കമ്പനി അറിയിച്ചു. ലേബർ ചാർജ് ഒഴിവാക്കും. എൻജിൻ ഓയിൽ മാറ്റുന്നതിനുള്ള ചെലവും കമ്പനി വഹിക്കും. പ്രളയത്തിൽപ്പെട്ട വാഹനം പുതിയ വാഹനവുമായി കൈമാറ്റം ചെയ്യാൻ താൽപര്യമുള്ളവർക്ക് 2000 രൂപയുടെ പ്രത്യേക ബോണസ് നൽകും. ഉപഭോക്താക്കൾക്ക് ഹോണ്ടയുടെ ഏത് അംഗീകൃത സർവിസ് സ​െൻററിലും സൗജന്യമായി വാഹന പരിശോധന നടത്താം. ഹോണ്ടയുടെ കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പറായ 18001033434ൽ വിളിച്ച് പ്രളയത്തിൽപ്പെട്ട വാഹനങ്ങൾ എൻറോൾ ചെയ്യാം.
Show Full Article
TAGS:LOCAL NEWS 
Next Story