Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാവധിയുടെ മറവില്‍...

ഓണാവധിയുടെ മറവില്‍ തണല്‍മരം വെട്ടിക്കടത്താന്‍ ശ്രമം

text_fields
bookmark_border
കാക്കനാട്: ജില്ല ഭരണകൂടത്തി​െൻറ മൂക്കിനുതാഴെ സീപോര്‍ട്ട്്-എയര്‍പോര്‍ട്ട് റോഡരികിലെ കൂറ്റന്‍ തണല്‍മരം മുറിച്ചുകടത്താനുള്ള ശ്രമം പൊലിസ് തടഞ്ഞു. ജില്ല പഞ്ചായത്തിനുസമീപം നിര്‍മാണം പൂര്‍ത്തിയായ വ്യാപാര സമുച്ചയത്തിനുമുന്നിലെ തണല്‍ മരത്തിനാണ് സര്‍ക്കാര്‍ അവധിയുടെ മറവില്‍ കോടാലി വീണത്. തടി കയറ്റിയ ലോറിയുള്‍പ്പെടെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാര സമുച്ചയ ഉടമയുടെ ആവശ്യ പ്രകാരമാണ് തടി വാങ്ങിയതെന്നാണ് തടിക്കച്ചവടക്കാര​െൻറ വിശദീകരണം. എന്നാല്‍, ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി. തണല്‍മരം നിന്നത് പുറമ്പോക്കിലാണോയെന്ന് പരിശോധിക്കാന്‍ പൊലീസ് കാക്കനാട് വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടു. വ്യാപാരസമുച്ചയത്തി​െൻറ കവാടത്തിലേക്കുള്ള പ്രവേശനത്തിന് തണല്‍മരം തടസ്സമായിരുന്നു. രണ്ടുമാസം മുമ്പ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തണല്‍മരത്തി​െൻറ ശിഖരങ്ങള്‍ വെട്ടിനിരത്തിയിരുന്നു. വൈദ്യുതി ലൈനുകള്‍ ശിഖരത്തില്‍ മുട്ടുന്നുവെന്ന ന്യായത്തിലായിരുന്നു വലിയ ശിഖരങ്ങള്‍ ഉള്‍പ്പെടെ വെട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലും അവധിയിലുമായ തക്കംനോക്കി 20ഓളം തൊഴിലാളികള്‍ ചേര്‍ന്ന് മരംവെട്ടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story