Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ പ്രണയം; മറ്റൊരു ക്യാമ്പിൽ വിവാഹം

text_fields
bookmark_border
പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ െസക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തുടങ്ങിയ പ്രണയം അവസാനിച്ചത് ഇരിങ്ങോൾ ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പിൽ വിവാഹത്തോടെ. ബോയ്സ് ഹയർ സെക്കൻഡറിയിലായിരുന്നു പ്രദേശത്തെ ഇതര സംസ്ഥാനക്കാരുടെ ക്യാമ്പ്. നാലായിരത്തോളം പേർ ക്യാമ്പിലുണ്ടായിരുന്നു. ഇതിൽ 36 കുടുംബമായിരുന്നു. ക്യാമ്പിലെ റവന്യൂ ഉദ്യോഗസ്ഥന് ഹിന്ദി അത്ര വശമില്ലാതിരുന്നതിനാൽ ഒരുയുവാവിനെ സഹായത്തിന് തെരഞ്ഞെടുത്തു. ഈ വിരുതൻ മറ്റൊരു ഇതര സംസ്ഥാനക്കാര​െൻറ ഭാര്യക്ക് ഭക്ഷണം ഉൾെപ്പടെ അധികം നൽകി വശത്താക്കി. ഒരുദിവസം രാവിലെ ഇവരെ കാണാതായി. അന്വേഷണത്തിൽ ഇരിങ്ങോൾ ഹയർ സെക്കൻഡറിയിലെ ഇതര സംസ്ഥാനക്കാരുടെ ക്യാമ്പിൽനിന്ന് പിടികൂടി. തിരികെ ചെല്ലാൻ യുവതിയുടെ ഭർത്താവും ഉദ്യോഗസ്ഥനും ആവശ്യപ്പെട്ടെങ്കിലും തങ്ങൾ വിവാഹിതരായെന്ന് അറിയിക്കുകയായിരുന്നു. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചെവച്ചത് പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പാണ്. താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയ കുടുംബങ്ങൾക്ക് പരാതി ഇല്ലാതെയാണ് ക്യാമ്പ് അവസാനിച്ചത്. പെരുമ്പാവൂരിലെ സന്നദ്ധപ്രവർത്തകരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പി​െൻറ പ്രവർത്തനത്തിന് മുൻപന്തിയിലുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story