Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീറ്റർ ചേട്ട​െൻറ...

പീറ്റർ ചേട്ട​െൻറ വീട്ടിൽ ഒാണസദ്യ ഉണ്ട്​ ആലപ്പുഴ കലക്​ടർ

text_fields
bookmark_border
ആലപ്പുഴ: ''പീറ്റർ ചേട്ടനല്ലേ, ഞാൻ ആലപ്പുഴ കലക്ടർ ആണ്. ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ ഒാണം ആഘോഷിക്കണമെന്നുണ്ട്. അതിനാൽ ചേട്ട​െൻറ വീട്ടിലായിരിക്കും നാളെ ഞാൻ ഒാണമുണ്ണാൻ വരുന്നത്''-വെള്ളിയാഴ്ച രാത്രി 11ഒാടെയാണ് കലക്ടർ എസ്. സുഹാസ് ഫോണിലൂടെ ഇക്കാര്യം പറഞ്ഞത്. കേട്ടപ്പോൾ ആദ്യം ആശ്ചര്യമാണ് തോന്നിയതെന്ന് മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പീറ്റർ പറയുന്നു. ''നിങ്ങളുടെ വീട്ടിൽ എന്താണ് നാളെ ഉണ്ടാക്കുന്നത് അതുമതി എനിക്കും. ഞാൻ വരുന്നെന്ന് കരുതി പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കരുത്. വരാൻ വൈകിയാൽ വീട്ടിലെ പ്രായമായവർക്ക് ഭക്ഷണം കൊടുക്കണം''- കലക്ടർ പറഞ്ഞുനിർത്തി. വാടക്കൽ തയ്യിൽ വീട്ടിൽ പീറ്ററിനും ഭാര്യ മേരിക്കും അതിയായ സന്തോഷം അടക്കാനാകുന്നില്ല. തിരുവോണനാളിൽ ഉച്ചക്ക് ഒന്നരയോടെയാണ് കലക്ടർ പീറ്ററി​െൻറ വീട്ടിലെത്തിയത്. പായസമുൾപ്പെടെ സദ്യ കഴിച്ച അദ്ദേഹം കഴിഞ്ഞദിവസങ്ങളിലെ പ്രളയത്തി​െൻറ നെേട്ടാട്ടത്തിൽനിന്ന് അൽപനേരം വിശ്രമിച്ചു. ശേഷം അവിടെ കൂടിനിന്ന പീറ്ററി​െൻറ ബന്ധുക്കളുമായും നാട്ടുകാരുമായും സംസാരിച്ചു. കഴിഞ്ഞ 16നാണ് കലക്ടറുടെ പി.എയെ വിളിച്ച് രക്ഷാപ്രവർത്തനത്തിന് സ​െൻറ് തെരേസ എന്ന വള്ളം ഇറക്കാൻ അനുവാദം വാങ്ങുന്നത്. മകൻ സിൽവസ്റ്റർ, സഹോദര​െൻറ മകൻ സിജോ, ഗോകുൽ ഗോപകുമാർ, അനുക്കുട്ടൻ എന്നിവരുമായി പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ എന്നിവിടങ്ങളിൽനിന്ന് ആയിരത്തിലധികം ആളുകളെയാണ് വള്ളത്തിൽ സംഘം രക്ഷപ്പെടുത്തിയത്. എല്ലാ ദിവസവും പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ആശയവിനിമയവും കലക്ടറുടെ പി.എയുമായാണ് പീറ്റർ നടത്തിയിരുന്നത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഹോളിക്രോസ് വള്ളത്തിന് നേതൃത്വം കൊടുത്ത പേത്രാത് പാല്യത്തൈയിലും കലക്ടറെ കാണാൻ എത്തി. വൈകീട്ട് മൂന്നോടെ ഇവരുടെ മഹത്തായ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ് കലക്ടർ ഇറങ്ങി. APG52 collector sadya ആലപ്പുഴ കലക്ടർ എസ്. സുഹാസ് മത്സ്യത്തൊഴിലാളി പീറ്ററി​െൻറ വീട്ടിൽ ഒാണസദ്യ ഉണ്ണുന്നു
Show Full Article
TAGS:LOCAL NEWS 
Next Story