Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിലെ...

ആലപ്പുഴയിലെ ക്യാമ്പുകളിൽ 'നല്ലോണം'

text_fields
bookmark_border
ആലപ്പുഴ: കൂട്ടായ്മയിലൂടെ ഒാണം പൊന്നോണമാക്കി ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ. മന്ത്രിമാരും ജനപ്രതിനിധികളും കലാകാരന്മാരും എല്ലാവരും ഒത്തുചേർന്നപ്പോൾ ദുരിതം മറന്ന മേളത്തിലായി പ്രളയബാധിതർ. ഒാണത്തിനുമുേമ്പ പ്രധാന ക്യാമ്പുകളിലൊക്കെ എത്തി കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. ഒേട്ടറെപേർ സഹായങ്ങളുമായി ക്യാമ്പുകളിലെത്തി. വിവിധ സന്നദ്ധസംഘടനകൾ നേരേത്തതന്നെ എല്ലാ ക്യാമ്പിലും ഒാണക്കോടികൾ നൽകിയിരുന്നു. ഉന്നത ഉേദ്യാഗസ്ഥർ കുടുംബസമേതം ക്യാമ്പിൽതന്നെയാണ് ഒാണം ആഘോഷിച്ചത്. മന്ത്രിമാരായ തോമസ് െഎസക്, ജി. സുധാകരൻ, പി. തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ എന്നിവർ വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിൽനിന്ന് സദ്യ കഴിച്ചു. കലക്ടർ എസ്. സുഹാസ് മത്സ്യത്തൊഴിലാളി പീറ്ററി​െൻറ വീട്ടിലാണ് ഒാണസദ്യ കഴിച്ചത്. എല്ലാ ക്യാമ്പിലും വിഭവസമൃദ്ധ സദ്യ ഒരുക്കിയിരുന്നു. ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ ക്യാമ്പിൽ ഗായിക കെ.എസ്. ചിത്ര പാട്ടുകളുമായി എത്തി. മിക്ക ക്യാമ്പിലും പൂക്കളവും ഉൗഞ്ഞാലും ഒക്കെ ഒരുക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story