Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷണം ഇല്ലാതെ...

ഭക്ഷണം ഇല്ലാതെ കുടുങ്ങി ഇതരസംസ്ഥാന ലോറി ഡ്രൈവർമാർ

text_fields
bookmark_border
ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് ഭക്ഷണവും പ്രാഥമിക സൗകര്യവുംപോലുമില്ലാതെ ഒരു കൂട്ടർ. ദുരിതാശ്വാസ പ്രവർത്തകരുടെ കണ്ണിൽപോലും ഇവർ പെട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങളുമായെത്തിയ ലോറി ഡ്രൈവർമാരാണ് കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ െപട്ടുപോയത്. സംസ്ഥാനത്തി​െൻറ കിഴക്കൻ മേഖലയിലേക്ക് ചരക്കുമായി എത്തിയ ലോറികൾ പ്രളയത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ കുടുങ്ങി. ടൺ കണക്കിന് ലോഡുമായി ദിവസങ്ങൾ സഞ്ചരിച്ചാണ് ഇവർ എത്തിയത്. ചരക്കുകൾ യഥാസ്ഥാനത്ത് എത്തിച്ചെങ്കിൽ മാത്രമേ ഇവർക്ക് മടങ്ങിപ്പോക്ക് സാധ്യമാകൂ. ഒന്നോ രണ്ടോ ദിവസങ്ങൾമാത്രം തങ്ങാനുള്ള സാമഗ്രികളുമായാണ് ഇവർ സഞ്ചരിക്കുന്നത്. അപ്രതീക്ഷിത െവള്ളപ്പൊക്കത്തിൽ ഇവർ കുടുങ്ങി. ൈകയിലെ പണമടക്കം തീർന്നു. ഭക്ഷണ സാമഗ്രികളും ലഭിക്കാതെ ശരിക്കും പട്ടിണിയിലായി. ആലപ്പുഴ കളർകോട് ദേശീയപാത ബൈപാസ് തുടങ്ങുന്നിടത്ത് ലോറികൾ പാർക്ക് ചെയ്ത് കാത്തിരിക്കുകയാണിവർ. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം ആർക്കും വേണ്ടാതെ മിച്ചം വരുമ്പോഴും ആരും ഇവരെ ഓർക്കാറില്ല. കഴിഞ്ഞ ദിവസം കുറച്ച് ഭക്ഷണവുമായി എത്തിയ സന്നദ്ധ പ്രവർത്തകരോട് ദൈവമാണ് നിങ്ങളെ ഇവിടെ എത്തിച്ചത് എന്നായിരുന്നു ഇവരുടെ മറുപടി. APG51 drivers പ്രളയത്തെ തുടർന്ന് ആലപ്പുഴയിൽ െപട്ടുപോയ ഇതരസംസ്ഥാന ലോറി ഡ്രൈവർമാർ
Show Full Article
TAGS:LOCAL NEWS 
Next Story