Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡുകളുടെ പുനർനിർമാണം ...

റോഡുകളുടെ പുനർനിർമാണം ഉടൻ -മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
ആലപ്പുഴ: പ്രളയക്കെടുതിയിൽ നശിച്ച റോഡുകളുടെ പുനർനിർമാണം അടിയന്തരമായി ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ആദ്യം പൂർണമായി തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കും. റോഡുകളിലെ മാലിന്യങ്ങൾ മാറ്റി അടിയന്തരമായി കുഴികൾ അടക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് ഉദ്യോഗസ്ഥർ വെല്ലുവിളിയായി ഇതിനെ നേരിടുമെന്നും മന്ത്രി അറിയിച്ചു. തകരാറിലായ പാലങ്ങൾ പുനർനിർമിക്കും. അപകടാവസ്ഥയിലുള്ള പാലങ്ങളിലൂടെ സഞ്ചാരം ഒഴിവാക്കി ബദൽ മാർഗം ഉണ്ടാക്കും. 11,000 കി.മീ പൊതുമരാമത്ത് റോഡും 3000 കി.മീ ദേശീയപാതയും നന്നാക്കണം. ഇതിന് പണം ഒരു പ്രശ്നമല്ല. ഇപ്പോൾ 2000 കോടി രൂപ അനുവദിച്ചത് വെച്ച് പ്രവൃത്തികൾ എല്ലാം ആരംഭിക്കും. പണി പൂർത്തീകരിക്കുന്നതിന് അനുസൃതമായി പണം പൂർണമായി നൽകാൻ കഴിയും. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. പുതിയതായി റോഡുകൾ മണ്ഡലാടിസ്ഥാനത്തിൽ ടെൻഡർ ചെയ്ത് നിർമിക്കും. കുഴിയടക്കൽ പ്രവൃത്തി ഇതിന് പുറമെ മണ്ഡലങ്ങളിൽ നടത്തും. ഇതി​െൻറ ആരംഭം കുറിച്ച് ചെങ്ങന്നൂരിൽ എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ പണി ആരംഭിച്ചു. മറ്റ് ജില്ലകളിലും പ്രവൃത്തികൾ ആരംഭിക്കുന്നതിന് ചീഫ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്ക് പ്രത്യേക നിർദേശം നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകളുടെ ആവശ്യകതക്ക് അനുസൃതമായി നിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story