Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണത്തിന്​...

ശുചീകരണത്തിന്​ തിരുവനന്തപുരം തദ്ദേശ ഭരണസ്ഥാപനങ്ങൾ

text_fields
bookmark_border
ആലപ്പുഴ: തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കം. തിരുവനന്തപുരം ജില്ല ആസൂത്രണസമിതിയുടെ നേതൃത്വത്തിലാണ് ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വന്മഴി പ്രദേശത്ത് നടത്തിയ ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവി​െൻറ നേതൃത്വത്തിൽ പൂവച്ചൽ, ചെമ്മരുതി, നന്ദിയോട് ഗ്രാമപഞ്ചായത്തുകളിെലയും വാമനപുരം ബ്ലോക്ക് പഞ്ചായത്തിെലയും അഞ്ഞൂറിലധികം സന്നദ്ധപ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശുചീകരണത്തിൽ പങ്കാളികളായി. പനവൂരിലെ സന്നദ്ധപ്രവർത്തകർ ആലാ ഗ്രാമപഞ്ചായത്തിലും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പ്രവർത്തകർ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലും ശുചീകരണത്തിൽ ഏർപ്പെട്ടു. പത്തനംതിട്ട ജില്ലയിലും കുറ്റൂർ, നിരണം, കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലും നടത്തിയ ശുചീകരണത്തിൽ ചെറുന്നിയൂർ, വെള്ളനാട്, വാമനപുരം, നാവായിക്കുളം ഗ്രാമപഞ്ചായത്തുകളിലെ മുന്നൂറിലധികം സന്നദ്ധപ്രവർത്തകരും പങ്കാളികളായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സലീം, കിഷോർ, ഷംന നവാസ്, രാമചന്ദ്രൻ, ദീപ സുരേഷ്, വെള്ളനാട് ശശി, നവ പ്രകാശ്, ദേവദാസ്, തമ്പി, ജില്ല പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആർ.എ. ഹിൽക് രാജ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രളയബാധിത പ്രദേശങ്ങൾ ശുചിയാക്കാൻ കൊല്ലം മേയറും സംഘവും ആലപ്പുഴ: പ്രളയം തകർത്ത ചെങ്ങന്നൂരിലെ വീടുകൾ ശുചിയാക്കാനും ജനങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കാനും കൊല്ലം കോർപറേഷൻ മേയർ വി. രാജേന്ദ്ര ബാബുവി​െൻറ നേതൃത്വത്തിെല സംഘം ജില്ലയിലെത്തി. ചെങ്ങന്നൂർ താലൂക്ക് ഓഫിസിൽ റിപ്പോർട്ട് ചെയ്തശേഷം തിരുവൻവണ്ടൂരിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾ, കോളനികൾ, വഴികൾ എന്നിവ മേയറുടെ നേതൃത്വത്തിൽ വൃത്തിയാക്കി. 140 പേർ അടങ്ങുന്ന സംഘമായാണ് ഇവർ ജില്ലയിലെത്തിയത്. എക്സ്കവേറ്റർ, ടിപ്പറുകൾ, ജനറേറ്ററുകൾ, പമ്പ് സെറ്റുകൾ, പവർ വാഷറുകൾ, മോട്ടോർ, ഇലക്ട്രീഷ്യൻമാർ, പാമ്പുപിടിത്തക്കാർ തുടങ്ങി സർവസന്നാഹവുമായാണ് മേയറും സംഘവും ശുചീകരണത്തിനിറങ്ങിയത്. മൂന്നുദിവസം മുമ്പ് പാണ്ടനാട് പ്രദേശത്തും ഇവർ നിരവധി വീടുകൾ വൃത്തിയാക്കിയിരുന്നു. കൊല്ലം ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, കോർപറേഷൻ സെക്രട്ടറി വി.ആർ. രാജു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടുന്ന സംഘമാണ് വൃത്തിയാക്കലിന് നേതൃത്വം നൽകുന്നത്. കൊല്ലം സ്വദേശി മുരുക​െൻറ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന പാമ്പുപിടിത്ത സംഘവും ഇവരോടൊപ്പമുണ്ട്. വീടുകൾ വൃത്തിയാക്കുന്നതിനിടെ ഇരുതലമൂരി പാമ്പി​െൻറ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇവയെ വനം വകുപ്പിന് കൈമാറുമെന്നും സംഘം അറിയിച്ചു. വീടുകൾക്കൊപ്പം കാലിത്തൊഴുത്തുകളും ഇവർ വൃത്തിയാക്കുന്നുണ്ട്. വഴിയിൽ കണ്ടെത്തിയ മൃഗങ്ങളുടെ ജഡം എക്സ്കവേറ്ററി​െൻറ സഹായത്തോടെ കുഴിച്ചുമൂടി. 28, 29 തീയതികളിൽ കൂട്ടനാട്ടിൽ നടക്കുന്ന ശുചീകരണത്തിലും സംഘം പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story