Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസം:...

ദുരിതാശ്വാസം: യു.ഡി.എഫിനെ സഹകരിപ്പിക്കുന്നില്ല ​ ^കെ.സി. വേണുഗോപാൽ

text_fields
bookmark_border
ദുരിതാശ്വാസം: യു.ഡി.എഫിനെ സഹകരിപ്പിക്കുന്നില്ല -കെ.സി. വേണുഗോപാൽ ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യു.ഡി.എഫിനെ സഹകരിപ്പിക്കുന്നില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. ദുരിതാശ്വാസ ക്യാമ്പുകൾ പാർട്ടി ക്യാമ്പുകളാക്കി മാറ്റി. ഏകപക്ഷീയമായാണ് പ്രവർത്തനങ്ങൾ. ഇത് അംഗീകരിച്ചുകൊടുക്കാൻ കഴിയിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട്ടിലെ സ്ഥിതി അതിദയനീയമാണ്. വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിൽത്തന്നെയാണ്. പട്ടിയും പൂച്ചയും അടക്കം നിരവധി മൃഗങ്ങൾ വീടുകളിൽ ചത്തുപൊങ്ങി. ഇൗ അവസ്ഥയിൽ ആളുകളെ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് തിരിച്ചയക്കുന്നത് ശരിയല്ല. സാംക്രമിക രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്. വീടുകൾ താമസയോഗ്യമാണെന്ന് ഉറപ്പാകുംവരെ അവരെ ക്യാമ്പിൽനിന്ന് ഒഴിപ്പിക്കരുത്. പാടശേഖരങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കളയേണ്ട ചുമതല പാടശേഖര സമിതികളുടെ തലയിൽ വെച്ചുകെട്ടരുത്. വെള്ളം പമ്പ് ചെയ്ത് കളയാൻ സർക്കാർ സംവിധാനം ഒരുക്കണം. ആലപ്പുഴയിൽ ഇതുവരെ ദുരിതാശ്വാസപ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു അവലോകനയോഗംപോലും ചേർന്നിട്ടില്ല. ദിവസവും നടക്കുന്ന യോഗങ്ങളിലേക്കുപോലും എം.പിമാരെയോ മറ്റ് ജനപ്രതിനിധികളെയോ വിളിക്കുന്നില്ല. ക്യാമ്പ് കമ്മിറ്റികൾ രൂപവത്കരിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഇതുവരെ നടന്നില്ല. പലയിടത്തും ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ക്യാമ്പുകളിൽ മനഃപൂർവം രാഷ്ട്രീയ ചേരിതിരിവിന് ശ്രമം നടക്കുന്നതായും എം.പി കുറ്റെപ്പടുത്തി. ഡി.സി.സി പ്രസിഡൻറ് എം. ലിജു, മുൻ എം.എൽ.എ എ.എ. ഷുക്കൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story