Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിപക്ഷ നേതാവ്​...

പ്രതിപക്ഷ നേതാവ്​ ക്യാമ്പിൽ ഒാണസദ്യക്കെത്തി

text_fields
bookmark_border
ഹരിപ്പാട്: അതിജീവനത്തി​െൻറ ആവേശമാണ് ഈ ഓണക്കാലത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നങ്ങ്യാർകുളങ്ങര ടി.കെ. മാധവ മെമ്മോറിയൽ കോളജിലെ ക്യാമ്പിലായിരുന്നു ചെന്നിത്തലയുടെ ഓണാഘോഷം. മുൻ എം.എൽ.എ ബി. ബാബു പ്രസാദ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ എസ്. വിനോദ്കുമാർ, എം.ആർ. ഹരികുമാർ, മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജേന്ദ്രക്കുറുപ്പ്, കെ.കെ. സുരേന്ദ്രനാഥ്, എസ്. ദീപു, ബിനു ചുള്ളിയിൽ, സുധ സുശീലൻ, ബബിത ജയൻ എന്നിവർ അദ്ദേഹത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് ചേർത്തല: കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പിൽ മഹാരാഷ്്ട്ര പൊതുമരാമത്ത് മന്ത്രിയുടെ വകയായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. മന്ത്രി ഏകനാഗ്ജി ഷിൻഡെയുടെ നേതൃത്വത്തിൽ 32 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിലെ മുഴുവൻ അംഗങ്ങളെയും പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി. കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 15 കൗണ്ടറുകളായാണ് പരിശോധന നടത്തിയത്. മരുന്ന് വിതരണത്തിനായി പ്രത്യേക ഫാർമസിയും തുറന്നു. മരുന്ന് വിതരണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ഏകനാഗ്ജി ഷിൻഡെ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story