Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ സഹായം ഉടൻ...

സർക്കാർ സഹായം ഉടൻ നൽകണമെന്ന്​

text_fields
bookmark_border
കാലടി: പ്രളയം ബാധിച്ച വീടുകൾ ശുചീകരിച്ച് വാസയോഗ്യമാക്കാനും നഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങാനും പ്രഖ്യാപിച്ച സർക്കാർ സഹായം ഉടൻ നൽകണമെന്ന് എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ആലുവ, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, ശ്രീമൂലനഗരം, തുറവുങ്കര, പറവൂർ, ചേന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഈ മേഖലയിൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിക്കുകയോ സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തി​െൻറ പ്രാരംഭപ്രവർത്തനങ്ങൾ നടപ്പാക്കുകയോ ചെയ്തിട്ടില്ല. വീടുകളും റോഡുകളും ചളി നിറഞ്ഞ ഈ പ്രദേശത്തെ സന്നദ്ധസംഘടനകളുടെ ശുചീകരണപ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. അതുകൊണ്ട് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. എഫ്.െഎ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ സനീറ, ഷാനവാസ്‌, ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞ്, ഓട്ടോമൊബൈൽ വർക്കേഴ്സ് ആൻഡ് ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി എം.എച്ച്. മുഹമ്മദ്‌, സംസ്ഥാന സമിതി അംഗം നൗഷാദ് ശ്രീമൂലനഗരം, സമദ് നെടുമ്പാശ്ശേരി, െടയ്ലറിങ് ആൻഡ് ഗാർമ​െൻറ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന സമിതി അംഗം സലാം അടിവാട്‌, ഖത്തർ കൾചറൽ ഫോറം ഖത്തർ പ്രതിനിധി കെ.ടി. മുബാറക് എന്നിവർ സന്ദർശനസംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story