Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരിക്കാനെത്തിയ...

ശുചീകരിക്കാനെത്തിയ പൊലീസുകാർ വീട്ടുപകരണങ്ങളും നൽകി

text_fields
bookmark_border
കിഴക്കമ്പലം: ശുചീകരിക്കാനാണ് തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ കൈപ്പൂരിക്കര തച്ചിലേടത്ത് ധന്യയുടെ ഒറ്റമുറി വാടക വീട്ടിൽ എത്തിയത്. വൃത്തിയാക്കൽ കഴിഞ്ഞതോടെ തിരിെക വീട്ടിലേക്ക് ഒന്നും കയറ്റിയിടാനില്ലാത്ത സ്ഥിതി. ആകെയുണ്ടായിരുന്ന കട്ടിലും നാമമാത്ര ഫർണിച്ചറുകളും വെള്ളം കയറി പൂർണമായും നശിച്ച നിലയിലായിരുന്നു. വീട്ടുകാരുടെ ദയനീയാവസ്ഥ മനസ്സിലാക്കി െപാലീസുകാർ സമാഹരിച്ച തുകകൊണ്ട് കട്ടിലും കിടക്കയും കസേരയും പാത്രങ്ങളും കുടുംബത്തിന് വാങ്ങി നൽകി. ദുരിതബാധിതരായ മുപ്പതോളം വീട്ടുകാർക്ക് ഓണക്കിറ്റും വിതരണം ചെയ്തു. തടിയിട്ടപറമ്പ് എസ്.ഐ പി.എം. ഷമീറി​െൻറ നേതൃത്വത്തിൽ സ്റ്റേഷനിലെ െപാലീസ് ഉദ്യോഗസ്ഥരും ജനമൈത്രി സമിതി അംഗങ്ങളും ജനപ്രതിനിധി അംഗങ്ങളും ഓണക്കിറ്റ് വിതരണത്തിൽ ഭാഗഭാക്കായി. മുപ്പതോളം വീടുകൾ െപാലീസുകാർ മുൻകൈയെടുത്ത് ശുചീകരിച്ചതായി എസ്.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story