Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണം നടത്തി

ശുചീകരണം നടത്തി

text_fields
bookmark_border
കോതമംഗലം: കോതമംഗലം ഉപജില്ലയിലെ അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും സമഗ്ര ശിക്ഷ അഭിയാൻ ബി.ആർ.സി പ്രവർത്തകരും ആലുവ ഉപജില്ലയിലെ വിദ്യാലയങ്ങൾ ശുചീകരിച്ചു. രാവിലെ നഗരസഭ കാര്യാലയത്തിന് സമീപത്തുനിന്ന് കോതമംഗലം ഉപജില്ല 600 അംഗ ശുചിത്വ സേനയെ ആൻറണി ജോൺ എം.എൽ.എ യാത്രയാക്കി. നഗരസഭ അധ്യക്ഷ മഞ്ജു സിജു , എ.ഇ.ഒ പി.എൻ. അനിത, ബി.പി.ഒ എസ്.എം. അലിയാർ ശുചിത്വ സേന കൺവീനർമാരായ ജോർജ് മാത്യു, സോജൻ മാത്യു, പി. അലിയാർ , അധ്യാപകർ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, സ്കൂൾ മാനേജർമാർ, എസ്.എം.സി, പി.ടി.എ, പൂർവ അധ്യാപക വിദ്യാർഥി, വിദ്യാലയ വികസന സമിതി പ്രതിനിധികൾ എന്നിവർ സന്നിഹിതരായി. ആലുവ ഉപജില്ലയിലെ പ്രളയബാധിത വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലയങ്ങളുമാണ് ശുചീകരിച്ചത്. ദുരിതാശ്വാസ ഫണ്ട് വിതരണം കോതമംഗലം: തിരുവോണനാളിൽ ഫൈൻ ആർട്സ് സൊസൈറ്റിയും (ഫാസ്) സ്മാർട്ട് മെഡിക്കൽ ലാബും ചേർന്ന് പാലമറ്റത്തെ ചീക്കോട് ഭാഗത്ത് പുറമ്പോക്കിൽ വീടുകൾക്ക് നാശനഷ്ടം നേരിട്ട മുപ്പതിലധികം പേർക്ക് അറ്റകുറ്റപ്പണിക്കുള്ള സഹായം വിതരണം ചെയ്തു. കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ എല്ലാവിധ മെഡിക്കൽ പരിശോധന നടത്താനും സംവിധാനം ഏർപ്പെടുത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് ബെന്നി പോൾ ഉദ്ഘാടനം നിർവഹിച്ചു. ഫാസ് പ്രസിഡൻറ് സജി കെ. മാത്യു അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, ബാബു ഏലിയാസ്, ബിനോ കുര്യൻ, സാബു മാത്യു, ബിനോയ് കെ. പോൾ, ടി.എസ്‌. ഷിബി, ഷിബു ഐസക്, ബിജി ഷിബു, ടി.കെ. സോണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story