Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാകമരം അപകട...

വാകമരം അപകട ഭീഷണിയാകുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: നെല്ലിക്കുഴി-പേഴയ്ക്കാപ്പിള്ളി റോഡിൽ മാനാറി കാവുംപടിക്ക് സമീപം റോഡിൽ നിൽക്കുന്ന വലിയ വാകമരം അപകടഭീഷണിയാകുന്നു. മരം പന്തലിച്ച് 11 കെ.വി ലൈനിന് മുകളിലെത്തിയതോടെയാണ് ജനങ്ങൾ ഭീതിയിലായത്. മരത്തി​െൻറ വേരുകൾ പടർന്ന് റോഡ് വിണ്ടുകീറിയിരിക്കുകയാണ്. മരം നിൽക്കുന്നതിന് ഇരുവശത്തും വീടുകൾ, ഇഷ്ടിക കമ്പനി തുടങ്ങിയവയുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ ഓടുന്ന പി.ഡബ്ല്യു.ഡി റോഡരികിലാണ് മരം സ്ഥിതി ചെയ്യുന്നത്. ഏതുസമയത്തും മറി‌ഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ് മരം നിൽക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു. സമീപത്ത് താമസിക്കുന്ന കാവുംമോളത്ത് സുരേന്ദ്രൻ ജനപ്രതിനിധികളോടും പഞ്ചായത്ത് അധികൃതരോടും പരാതി പറഞ്ഞെങ്കിലും വന്നുനോക്കിയതല്ലാതെ മരം മുറിച്ചുകളയാൻ നടപടി െെകക്കൊണ്ടിട്ടില്ല. മരം കടപുഴകിയാൽ മൈക്രോ ജങ്ഷനിലെ ട്രാൻസ്ഫോർമറിലേക്ക് മറിഞ്ഞുവീഴുമെന്നും നാട്ടുകാർ പറഞ്ഞു. ദുരന്തത്തിന് കാരണമായേക്കാവുന്ന വാകമരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story