Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിത​രെ സഹായിച്ച ...

പ്രളയബാധിത​രെ സഹായിച്ച മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
കൊച്ചി: പ്രളയ ദുരന്തത്തിൽപെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളിയെ ഒരുസംഘം കരുനാഗപ്പള്ളിയിൽ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചു. ആലപ്പാട് പഞ്ചായത്തിലെ കാക്കത്തുരുത്ത് മണിമന്ദിരത്തിലെ ചിന്തു പ്രദീപിനാണ് (27) വെേട്ടറ്റത്. പ്രദീപിനെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകൈയിലെ മോതിരവിരലും നടുവിരലും അറ്റുതൂങ്ങി. ഇടതു കൈക്കുഴയുടെ മുകളിൽ മാരക വെേട്ടറ്റിട്ടുണ്ട്. ഞരമ്പുകൾ മുറിഞ്ഞ നിലയിലാണ്. തിരുവോണദിവസം സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ സ്വീകരണ ചടങ്ങിൽ സ്വീകരണം ഏറ്റുവാങ്ങി തിരിച്ചുവരുകയായിരുന്ന ചിന്തുവിനെ രാത്രി ഒമ്പതോടെയാണ് ആക്രമിച്ചത്. സീനിയർ പ്ലാസ്റ്റിക് സർജൻ ഡോ. ആശ സിറിയക്കി​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story