Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുസൗഹൃദത്തിെൻറ...

പുതുസൗഹൃദത്തിെൻറ ഓണസദ്യയുണ്ട്​ അവർ വീടുകളിലേക്ക്

text_fields
bookmark_border
കൊച്ചി: കടമക്കുടി ചരിയൻതുരുത്ത് വേലിയ്ക്കകത്തുതറ വീട്ടിൽ കൊച്ചുപെണ്ണിന് വയസ്സ് 89 കഴിഞ്ഞു. പ്രായാധിക്യത്തി​െൻറ അവശതകളെല്ലാമുണ്ട്. പക്ഷേ, മഹാരാജാസ് കോളജിലെ ക്യാമ്പിൽനിന്ന് അവസാന അന്തേവാസിയായി വീട്ടിലേക്ക് മടങ്ങുമ്പോൾ എല്ലാ ദുരിതങ്ങളെയും അതിജീവിച്ചതി​െൻറ ആശ്വാസമുണ്ട് മുഖത്ത്. ഒത്തൊരുമ രുചിയേറ്റിയ ഓണസദ്യയുണ്ട്, വസ്ത്രങ്ങളും അവശ്യസാധനങ്ങളുമായാണ് കൊച്ചുപെണ്ണും മക്കളും മരുമക്കളും കൊച്ചുമക്കളും വീടുകളിലേക്ക് മടങ്ങിയത്. പ്രളയജലം ആദ്യം പരിസരവും പിന്നെ വീടും മുക്കിയതോടെയാണ് കൊച്ചുപെണ്ണും മക്കളായ ഉഷയും ബിന്ദുവും ബാബുവും കുടുംബവുമായി ക്യാമ്പിലേക്ക് പോന്നത്. ഇളയ മകൾ ബിന്ദുവിനൊപ്പമായിരുന്നു കൊച്ചുപെണ്ണ്. മറ്റ് മക്കളും തൊട്ടടുത്തുതന്നെയായിരുന്നു താമസം. ആശങ്കയും നിരാശയുമൊക്കെ തളംകെട്ടി നിന്ന രാപകലുകൾ പെെട്ടന്ന് ആശ്വാസത്തി​െൻറ സന്തോഷത്തി​െൻറ നിമിഷങ്ങളിലേക്ക് വഴിമാറി. പുതിയ വസ്ത്രങ്ങളും അവശ്യസാധനങ്ങളുമൊക്കെയായി അനേകരെത്തി. ആശ്വാസവാക്കുകളുമായി വളൻറിയർമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തി. അതിജീവനത്തി​െൻറ പുതിയ ചിന്തകൾ പകർന്ന ക്യാമ്പിലെ ഓണവും അവിസ്മരണീയമായി. ക്യാമ്പിൽ നല്ല ജീവിതമായിരുന്നെന്ന് ഉഷ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിച്ചു. സദ്യയും കളികളും മത്സരങ്ങളുമൊക്കെയായി ഓണവും ആഘോഷിച്ചു. പതിവ് മീൻകറി ഇല്ലാത്ത പരിഭവം മാത്രമേ അമ്മക്ക് ഉണ്ടായിരുന്നുള്ളൂ. ഓണസദ്യ ചോറിലും സാമ്പാറിലുമായി ഒതുക്കി. സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്. വീടിന് കാര്യമായ പ്രശ്നമൊന്നുമില്ലെങ്കിലും ചളി നിറഞ്ഞിരുന്നു. സന്നദ്ധ പ്രവർത്തകർ എല്ലായിടവും ശുചീകരിച്ചെന്നാണ് അറിവ്. അമ്മ താമസിക്കുന്ന വീട് പൊലീസുകാരെത്തിയാണ് വൃത്തിയാക്കിയത്. അതിനുശേഷം പോയിട്ടില്ല. കുടിവെള്ളം ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്. അതൊക്കെ മറികടക്കുകയാണ് ഇനിയുള്ള വെല്ലുവിളിയെന്നും ഉഷ പറഞ്ഞു. അതേസമയം, കൂടിയിരുന്നവരോട് കൈകൂപ്പിയാണ് കൊച്ചുപെണ്ണ് മുത്തശ്ശി യാത്ര പറഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story