Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് ധനസഹായം നൽകുന്നു

text_fields
bookmark_border
കൊച്ചി: മൃഗസംരക്ഷണ വകുപ്പ് കന്നുകാലി സമ്പത്ത് വർധിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി വായ്പകളിലെ പലിശ അടവിന് ധനസഹായം നൽകുന്നു. മൃഗസംരക്ഷണ മേഖലയിലെ കർഷകെരയും സംരംഭകെരയും ഫാം ഉടമകെളയും പ്രോത്സാഹിപ്പിക്കാനും വായ്പകളുടെ ഭാഗമായ പലിശ അടവിന് സഹായം നൽകാനും പരമ്പരാഗത കർഷകരെ മൃഗസംരക്ഷണ രംഗത്ത് നിലനിർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ദേശസാത്കൃത ബാങ്കുകളിൽനിന്നോ സഹകരണ ബാങ്കുകളിൽനിന്നോ മൃഗസംരക്ഷണ മേഖലയിൽ മുതൽ മുടക്കാൻ വായ്പയെടുത്തിട്ടുള്ളവരിൽ തിരിച്ചടവിൽ മുടക്കം വരുത്താത്തവർക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം. പട്ടിക ജാതിവർഗ വിഭാഗം, വിധവ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ, വനിത പൊതു വിഭാഗം മുൻഗണനാക്രമത്തിലാണ് ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഒരാൾക്ക് പലിശയിനത്തിൽ അടച്ച തുക പരമാവധി 5000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ ധനസഹായമായി അനുവദിക്കും. അപേക്ഷ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിൽനിന്നും നേരിട്ടും cruekm.ahd@kerala.gov.in ഇ-മെയിൽ മുഖാന്തരവും ലഭിക്കും. അപേക്ഷ, ബാങ്ക് അക്കൗണ്ട്, പലിശ തിരിച്ചടവ് സംബന്ധിച്ച രേഖ, ആധാർ കാർഡി​െൻറ പകർപ്പ് എന്നിവ സഹിതം െസപ്റ്റംബർ 20ന് 12.30ന് മുമ്പ് തദ്ദേശ മൃഗാശുപത്രിയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ ജില്ലയിലെ മൃഗാശുപത്രികളിൽനിന്ന് നേരിട്ടും 0484 2360648 നമ്പറിലും ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story