Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ ക്യാമ്പുകൾ ...

ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിപ്പിച്ചു നാശനഷ്​ട കണക്കെടുപ്പിന് തുടക്കമാകും

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയം ദുരന്തം വിതച്ച മൂവാറ്റുപുഴയിലെ അവസാനത്തെ ദുരിതാശ്വാസ ക്യാമ്പും ഞായറാഴ്ച അവസാനിപ്പിച്ചു. ദുരിതബാധിതരുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് റവന്യൂ വകുപ്പി​െൻറ നേതൃത്വത്തിൽ ആരംഭിക്കും. മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകിയതോടെയാണ് മൂവാറ്റുപുഴയും സമീപപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയത്. താലൂക്കിൽ 88 ദുരിതാശ്വാസ ക്യാമ്പുകളാണ് റവന്യൂവകുപ്പി​െൻറ നേതൃത്വത്തിൽ ആരംഭിച്ചത്. 8250 കുടുംബത്തിൽനിന്ന് 31,540 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. താലൂക്കിലെ ആനിക്കാകുടി കോളനി, കുര്യമ്മല ദുരിതാശ്വാസ ക്യാമ്പുകളാണ് ഞായറാഴ്ച അവസാനിപ്പിച്ചത്. എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് അരി അടക്കമുള്ള ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി എന്നിവിടങ്ങളിലെ കിറ്റുകളുടെ വിതരണം പൂർത്തിയായി. ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, പൈങ്ങോട്ടൂർ, പോത്താനിക്കാട് പഞ്ചായത്തുകളിലേക്കുള്ള കിറ്റുകളുടെ വിഭവ സമാഹരണവും പാക്കിങ്ങും നടന്നുവരുന്നു. പാക്കിങ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കോളജുകളിലെ എൻ.എസ്.എസ് വളൻറിയർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഇതിന് ദുരിതം വിതക്കാത്ത പ്രദേശങ്ങളിലെ വില്ലേജ് ഓഫിസുകളിലെ ഉദ്യോഗസ്ഥെരയും ഉപയോഗപ്പെടുത്തും. കൃഷിവകുപ്പി​െൻറ നേതൃത്വത്തിൽ കാർഷികവിളകളുടെ നഷ്ടം കണക്കാക്കും. മൃഗസംരക്ഷണ വകുപ്പി​െൻറ നേതൃത്വത്തിൽ മൃങ്ങൾക്കുണ്ടായ നഷ്ടവും കണക്കാക്കും. ദുരിതം വിതച്ച പ്രദേശങ്ങളിൽ നഗരസഭ ഉദ്യോഗസ്ഥരുെടയും വിവിധ സന്നദ്ധ സംഘടനകളുെടയും എൻ.എസ്.എസ് വളൻറിയർമാരുെടയും യുവജന സംഘടനകളുെടയും നേതൃത്വത്തിൽ വീടുകളുടെ ശുചീകരണവും പരിസര ശുചീകരണവും കിണർ ശുചീകരണവും നടന്നുവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story