Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയക്കെടുതിയിൽ...

പ്രളയക്കെടുതിയിൽ താങ്ങായി ആരോഗ്യവകുപ്പും

text_fields
bookmark_border
കൊച്ചി: പ്രളയത്തെ അതിജീവിച്ചെങ്കിലും ഒളിച്ചിരിക്കുന്ന പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മുന്നോട്ടുപോകുകയാണ് ആരോഗ്യവകുപ്പ്. ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രീയപരമായ നിർദേശങ്ങൾ ആരോഗ്യ വകുപ്പിന് കീഴിൽ നൽകിവരുകയാണ്. കൂടാതെ, മരുന്നുകളുെടയും ശുചീകരണ വസ്തുക്കളുെടയും ഉപയോഗങ്ങളും അതി​െൻറ രീതികെള സംബന്ധിച്ചും ജനങ്ങൾക്ക് ബോധവത്കരണം നൽകും. ആശാ പ്രവർത്തകരെ ഉൾപ്പെടുത്തിയാകും പരിപാടികൾ സംഘടിപ്പിക്കുക. വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളിലും ക്യാമ്പുകളിലുമെല്ലാം കൃത്യസമയത്ത് മരുന്നുകൾ എത്തിച്ചും ആരോഗ്യവകുപ്പ് പ്രവർത്തകർ സജീവമായിരുന്നു. വെള്ളപ്പൊക്കത്തി​െൻറ തുടക്കത്തിൽ തന്നെ ജില്ല, താലൂക്ക്, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവക്ക് മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, വാക്സിനുകൾ എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നു. പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരും പ്രവർത്തിച്ചത്. മഴക്കെടുതിയുടെ കാഠിന്യം കനക്കുംമുേമ്പ ഈ നിർദേശങ്ങൾ എല്ലാവരിലുമെത്തിക്കാൻ വകുപ്പ് ശ്രദ്ധിച്ചു. ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് സ്വന്തം സ്ഥാപനത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ മറ്റ് ഏതെങ്കിലും ആരോഗ്യ സ്ഥാപനത്തിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ പ്രവർത്തിക്കാനുള്ള അനുമതി നൽകി. പ്രളയകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ആലുവയിലെ യു.സി കോളജിലാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും സേവനത്തിനായി എത്തി. നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ഫീൽഡ് വർക്കർമാർ എന്നിവരും ഈ രീതിയിലാണ് പ്രവർത്തിച്ചത്. കരുത്തായി കൺട്രോൾ റൂം ആരോഗ്യ വകുപ്പി​െൻറ പ്രത്യേക കൺട്രോൾ റൂം എറണാകുളം ജനറൽ ആശുപത്രിയിലെ കോൺഫറൻസ് ഹാളിലാണ് പ്രവർത്തിക്കുന്നത്. 18ന് ആരംഭിച്ച ഈ കൺട്രോൾ റൂം മരുന്നുകൾ, വാക്സിനുകൾ, ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ മാത്രം നിർവഹണത്തിനായി ഉള്ളതാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ പീഡിയാട്രിക്സ്, കേരള ഗവൺമ​െൻറ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ ആശുപത്രികൾ, സ്വകാര്യ വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽനിന്നും മരുന്നുകൾ ലഭിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story