Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജിമിക്കി കമ്മലിന്...

ജിമിക്കി കമ്മലിന് ചുവടു​െവച്ച് താരമായി ആസിയ ബീവി

text_fields
bookmark_border
കൊച്ചി: 'എൻറമ്മേടെ ജിമിക്കി കമ്മൽ എൻറപ്പൻ കട്ടോണ്ടുപോയി' ഹിറ്റ് ഗാനം ചേരാനല്ലൂർ മാർ ബസേലിേയാസ് വിദ്യാനികേത​െൻറ മതിൽക്കെട്ടിനകത്ത് കേട്ടപ്പോൾ അതുവരെ മനസ്സിനെ നീറ്റിയ കനലുകളെല്ലാം പ്രളയത്തിൽ ഒഴുക്കിക്കളഞ്ഞ് ആസിയ ബീവിയും കുട്ടിപ്പട്ടാളവും ചുവടുെവച്ചു. ജീവിതത്തിൽ അതുവരെ സമ്പാദിച്ചതെല്ലാം പ്രളയവും പേമാരിയും കവർന്നെടുത്ത് ജീവനുമായി രക്ഷപ്പെട്ട് ബസേലിേയാസിലെ ക്യാമ്പിലെത്തിയതായിരുന്നു അവർ. മൂകമായിരുന്ന ക്യാമ്പിനെ സന്തോഷമാക്കാനാണ് സംഘാടകർ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾക്ക് പാട്ടിനും ഡാൻസിനുമുള്ള വേദിയായി ക്യാമ്പ് മാറി. ജിമിക്കി കമ്മൽ ഗാനം എത്തിയതോടെ ആസിയ ബീവിയും അവരോടൊപ്പം ചേർന്നു. അതോടെ ക്യാമ്പി​െൻറ അന്തരീക്ഷമാകെ മാറി. എല്ലാവരും ചുറ്റും നിന്ന് കൈ അടിക്കാനും ചിരിക്കാനും തുടങ്ങി. പാട്ടിന് ചേർന്ന രീതിയിൽ സ്വന്തമായി സ്റ്റെപ്പൊക്കെ ചേർത്ത ആസിയ ബീവിയുടെ ഡാൻസ് സമൂഹമാധ്യമം ആഘോഷമാക്കി. ചേരാനല്ലൂരിൽ വെള്ളം കയറിയതിനെത്തുടർന്ന് 15നാണ് ആസിയ ബീവിയും കുടുംബവും വെട്ടിക്കൽ മാർ ബസേലിേയാസ് വിദ്യാനികേതനിൽ എത്തിയത്. ചേരാനല്ലൂർ എടയക്കുന്നം അമ്പലത്തിനടുത്ത് വാടകവീട്ടിലായിരുന്നു താമസം. വൈറ്റില ജങ്ഷനിൽ ദിവസക്കൂലിക്ക് ട്രാഫിക് വാർഡനായി ജോലി ചെയ്യുന്നു. ജീവിതത്തെ എന്നും പുഞ്ചിരിയോടെ കാണാനാണ് തനിക്കിഷ്ടമെന്ന് ആസിയ ബിവി പറയുന്നു. ഇപ്പോൾ സംഭവിച്ചതെല്ലാം ദൈവത്തി​െൻറ പരീക്ഷണമാണ്. അതുകൊണ്ട് സങ്കടം ഇല്ലെന്നും അവർ പറയുന്നു. ജീവൻ തിരിച്ചുകിട്ടിയല്ലോ, നഷ്ടപ്പെട്ടതെല്ലാം വീണ്ടും ഉണ്ടാക്കാം. ജീവിക്കുന്ന സമയമത്രയും സന്തോഷമായിരിക്കണമെന്നാണ് ത​െൻറ ആഗ്രഹമെന്നും അവർ പറയുന്നു. ക്യാമ്പിലെ എൻറർെടയിൻമ​െൻറ് പരിപാടികൾക്ക് ചുക്കാൻപിടിച്ചത് ആസിയ ബീവിയായിരുന്നു. ക്യാമ്പിൽ കഴിഞ്ഞവർക്ക് മാനസികസംഘർഷം ഇല്ലാതിരിക്കാൻ കൗൺസലിങ് സംഘടിപ്പിച്ചിരുന്നെന്ന് ക്യാമ്പ് കൺവീനറും വെട്ടിക്കൽ ആറാം വാർഡ് മെംബറുമായ ഒ.എ. മണി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story