Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഘോഷം മാറ്റിവെച്ച്​...

ആഘോഷം മാറ്റിവെച്ച്​ അവരെത്തി; ക്ഷേത്രം ശുചീകരിക്കാൻ

text_fields
bookmark_border
കൊച്ചി: ബലിപെരുന്നാളിന് മുൻകൂട്ടി തീരുമാനിച്ച ആഘോഷമെല്ലാം മാറ്റിവെച്ച് മലപ്പുറത്തുനിന്ന് അവർ വണ്ടി കയറിയത് എറണാകുളത്തേക്ക്. പ്രളയം കൊണ്ടുവന്ന മാലിന്യം നീക്കാനെത്തിയ സംഘം മാനവസൗഹാർദത്തി​െൻറ നേർചിത്രങ്ങൾ വരച്ചിട്ടാണ് മടങ്ങിയത്. മിഷൻ ഫ്ലഡ് കാരവൻ എന്ന പേരിൽ മലപ്പുറം ജില്ലയിൽനിന്ന് 200 അംഗ ദൗത്യസംഘം നാലുദിവസത്തെ പുനരുദ്ധാരണ പ്രവൃത്തിക്കായാണ് എത്തിയത്. കൊണ്ടോട്ടി മേഖലയിൽനിന്ന് പെരുന്നാൾ ദിവസം തിരിച്ച സംഘത്തിൽ േഡാക്ടർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മരംവെട്ടുകാർ, പാമ്പുപിടിത്തക്കാർ തുടങ്ങിയവർ ഉണ്ടായിരുന്നു. കിഴക്കേ കടുങ്ങല്ലൂരിലെ നരസിംഹസ്വാമി ക്ഷേത്രത്തി​െൻറ ശുചീകരണം സംഘം വിജയകരമായി പൂർത്തിയാക്കി. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് ബി. സജീവൻ, സെക്രട്ടറി നാരായണപിള്ള എന്നിവർ സംഘത്തെ സ്വീകരിച്ചു. പറവൂർ, ആലുവ മേഖലകളിലായി നിരവധി വീടുകൾ, റോഡുകൾ എന്നിവയും ശുചീകരിച്ചു. ആലുവ മേഖലയിലെ ശുചീകരണശേഷം സംഘം ഞായറാഴ്ച മലപ്പുറത്തേക്ക് മടങ്ങി. എം.എൽ.എമാരായ വി.ഡി. സതീശൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരും സംഘത്തിന് പിന്തുണയുമായി എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story