Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമുദ്രോൽപന്ന കയറ്റുമതി ...

സമുദ്രോൽപന്ന കയറ്റുമതി സെസ്: കോടതിവിധിക്കെതിരെ അപ്പീൽ നൽകും

text_fields
bookmark_border
കൊച്ചി: സമുദ്രോൽപന്ന കയറ്റുമതി സെസ് ഒരു ശതമാനമാക്കുന്ന നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വാർഷിക വിറ്റുവരവി​െൻറ ഒരു ശതമാനം കയറ്റുമതി കമ്പനികൾ അടക്കണമെന്നാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ െകാണ്ടുവന്ന നയം. എന്നാൽ, സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അക്കാര്യം നിരാകരിച്ചു. കയറ്റുമതിക്കാര്‍ വിഹിതം നല്‍കാതിരുന്നത് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. വിധവ സഹായം, മരണാനന്തര സഹായം, വിവാഹ സഹായം, ചികിത്സ സഹായം തുടങ്ങിയ പദ്ധതികള്‍ മുടങ്ങി. തുടർന്ന് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. എന്നാൽ, സുപ്രീംകോടതിയിൽ അസോസിയേഷനെതിരായ കേസിൽ സർക്കാർ തോറ്റു. സർക്കാറിനും അസോസിയേഷനുംവേണ്ടി വാദിച്ചത് ഒരേ കുടുംബത്തിലെ അഭിഭാഷകനായിരുന്നതാണ് കേസിൽ തിരിച്ചടിയായതെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേസിൽ അപ്പീൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story