Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളം കുറഞ്ഞില്ല;...

വെള്ളം കുറഞ്ഞില്ല; വിജയ​െൻറ സംസ്​കാരം റോഡരികിൽ

text_fields
bookmark_border
നീണ്ടൂര്‍: മഹാപ്രളയത്തില്‍ ഉയര്‍ന്ന വെള്ളം താഴാത്തതിനാൽ ഞായറാഴ്ച പുലര്‍ച്ച മരിച്ച നീണ്ടൂര്‍ മുടക്കാലില്‍ വിജയന് അന്ത്യവിശ്രമം റോഡരികില്‍ സര്‍ക്കാര്‍ സ്ഥലത്ത്. സംസ്കാര ചടങ്ങുകള്‍ നടത്താന്‍ ത​െൻറ ഹോളോബ്രിക്സ് ഫാക്ടറി കെട്ടിടത്തില്‍ ഇടം നല്‍കി തീയത്തേട്ട് ജയിംസും മാതൃക കാട്ടി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരേതനായ കുട്ടപ്പ‍​െൻറ മകന്‍ വിജയന്‍ (67) ഞായറാഴ്ച പുലര്‍ച്ചയാണ് മരിച്ചത്. ഹൃദ്രോഗി കൂടിയായ വിജയനെ ആശുപത്രിയില്‍ എത്തിച്ചത് നീന്തിയായിരുന്നു. വിജയ​െൻറ കുടുംബം അടക്കം മുടക്കാലി ചിറയിലെ പത്തോളം കുടുംബങ്ങള്‍ ഇപ്പോഴും വെള്ളത്തിന് നടുവിലാണ്. ഇതോടെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തുക അസാധ്യമായി. നിസ്സഹായരായ കുടുംബത്തിന് മുന്നില്‍ സഹായഹസ്തവുമായെത്തിയ നാട്ടുകാർ പോംവഴി കണ്ടെത്തി. ചടങ്ങുകള്‍ നടത്താന്‍ ജയിംസ് ഇടംനല്‍കിയെങ്കിലും വെള്ളം കയറിയതിനാല്‍ സഹകരണ ബാങ്കി​െൻറ സ്ഥലത്ത് സംസ്കാരം നടത്താനുള്ള ശ്രമവും പാളി. അവസാനം റോഡരികില്‍ സംസ്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നീറിക്കാട് മുണ്ടയ്ക്കല്‍ കുടുംബാംഗം അമ്മിണിയാണ് ഭാര്യ. മക്കള്‍: വിജിമോള്‍, ശുഭ, ഷീബ, കണ്ണൻ. മരുമക്കള്‍: നവീന്‍ (പുതുപ്പള്ളി), രാജേഷ് (കുറവിലങ്ങാട്), സുമോദ് (വെച്ചൂർ), നൈന (വൈക്കം).
Show Full Article
TAGS:LOCAL NEWS 
Next Story