Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലാളിത്യം...

ലാളിത്യം മുഖമുദ്രയാക്കിയ അഭിഭാഷകൻ

text_fields
bookmark_border
കൊച്ചി: ജീവിതത്തിലും പ്രവർത്തന ശൈലിയിലും ലാളിത്യവും സൗമ്യതയും കാത്തുസൂക്ഷിച്ച വ്യക്തിത്വം. ഇതാണ് കഴിഞ്ഞദിവസം നിര്യാതനായ പ്രമുഖ അഭിഭാഷകൻ പുളിക്കൂൽ അബൂബക്കറിനെക്കുറിച്ച് സുഹൃത്തുക്കൾക്ക് ഒറ്റവാക്കിൽ പറയാനുള്ളത്. മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ധാർമികതയും പ്രതിബദ്ധതയും നിലനിർത്താൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. സവിശേഷമായ വ്യക്തിത്വത്തിലൂടെ വലിയൊരു സുഹൃദ് വലയം സൃഷ്ടിക്കുന്നതിലും അദ്ദേഹം വിജയിച്ചു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഒാഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ), ജസ്റ്റിഷ്യ, ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ), ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, കോൺഗ്രസ് ന്യൂനപക്ഷ സെൽ തുടങ്ങിയ സംഘടനകളുടെ വിവിധ തലങ്ങളിൽ അബൂബക്കർ സജീവ സാന്നിധ്യമായിരുന്നു. നാല് പതിറ്റാണ്ടിലധികം ഹൈകോടതിയിൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ചതി​െൻറ അനുഭവസമ്പത്ത് സാമൂഹിക വിഷയങ്ങളിൽ സുതാര്യവും ധാർമികവുമായ നിലപാടുകൾ കൈക്കൊള്ളാൻ അദ്ദേഹത്തിന് കരുത്തേകി. സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ നടക്കുന്ന എ.സി.പി.ആറി​െൻറ വാർഷിക ജനറൽ ബോഡിയോഗത്തിന് പോകാനിരിക്കെയായിരുന്നു മരണം. അഭിഭാഷക സമൂഹത്തോട് അദ്ദേഹം വെച്ചുപുലർത്തിയിരുന്ന അടുപ്പം സഹപ്രവർത്തകർ ഏറെ സ്നേഹത്തോടെയാണ് അനുസ്മരിക്കുന്നത്. ഹൈകോടതി ചേംബർ ഹാളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തി​െൻറ വിവിധ തുറകളിൽനിന്ന് നിരവധി പേരാണെത്തിയത്. നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷത്ത് നിൽക്കാനും അവർക്കുവേണ്ടി ശബ്ദിക്കാനും ധൈര്യം കാണിച്ച മികച്ചൊരു സംഘാടകനെക്കൂടിയാണ് അബൂബക്കറി​െൻറ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജമാഅത്തെ ഇസ്‌ലാമി ആലുവ: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ജമാഅത്തെ ഇസ്‌ലാമിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. ‍ആലുവ ഹിറാ കോംപ്ലക്‌സ് കേന്ദ്രമായി ആരംഭിച്ച പ്രളയ ദുരിതാശ്വാസ സെല്ലി​െൻറ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കര്‍ ഫാറൂഖി പറഞ്ഞു. കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ 1000 പേരാണ് വിവിധ ഉപകരണങ്ങളുമായി ഓരോ ദിവസവും ആലുവയിലും പരിസര പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചത്. 1500 വീടുകളും 15 ആരാധനാലയങ്ങളും 10 വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ശുചീകരിച്ചത്. ആശുപത്രികളും ലൈബ്രറികളും ഉള്‍പ്പെടെ 20 പൊതുഇടങ്ങളും വൃത്തിയാക്കി. അംഗപരിമിതരായവരും കിടപ്പിലുമായവരുടെ വീടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം 600 കിണറുകളും ശുചീകരിച്ച് ഉപയോഗയോഗ്യമാക്കി. ഇതിന് എട്ട് മൊബൈല്‍ യൂനിറ്റുകളാണ് പ്രവര്‍ത്തനനിരതമായത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ താൽക്കാലിക ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന സംവിധാനവും ഒരുക്കി. പ്രളയം ബാധിച്ച അയ്യായിരത്തോളം ആളുകളെ 10 ബോട്ടുകള്‍ ഉപയോഗപ്പെടുത്തി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ കഴിഞ്ഞു. 50ലധികം ക്യാമ്പുകളുടെ നടത്തിപ്പില്‍ പ്രവര്‍ത്തകര്‍ സജീവമായി സഹകരിച്ചു. തണല്‍ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും നടത്തി. പീപ്പിള്‍സ് ഫൗണ്ടേഷന്‍, ഐഡിയല്‍ റിലീഫ് വിങ്, സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ, വനിത വിഭാഗം പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ശുചീകരണം രണ്ടുദിവസം കൂടി തുടരും. ഇത് പൂര്‍ത്തിയാകുന്നതോടെ ദുരിതബാധിതരുടെ പുനരധിവാസത്തിന് പദ്ധതി നടപ്പാക്കുമെന്നും ജില്ല പ്രസിഡൻറ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story