Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവടക്കൻ...

വടക്കൻ കേരളത്തിലേക്കുള്ള ചില സർവിസുകൾ കർണാടക ആർ.ടി.സി റദ്ദാക്കി

text_fields
bookmark_border
ബംഗളൂരു: മഴയിൽ റോഡ് തകർന്നതിനെ തുടർന്ന് വടക്കൻ കേരളത്തിലേക്കുള്ള ചില സർവിസുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റദ്ദാക്കിയതായി കർണാടക സ്റ്റേറ്റ് ആർ.ടി.സി അധികൃതർ അറിയിച്ചു. കണ്ണൂർ- ബംഗളൂരു റൂട്ടിൽ നാലു സർവിസും കാഞ്ഞങ്ങാട്- ബംഗളൂരു റൂട്ടിൽ രണ്ടു സർവിസും ബംഗളൂരു- കോഴിക്കോട് റൂട്ടിൽ നാലു സർവിസുമാണ് റദ്ദാക്കിയത്. ബംഗളൂരു- കണ്ണൂർ റൂട്ടിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന കൊറോണ എ.സി സ്ലീപ്പർ, 9.30ന് പുറപ്പെടുന്ന െഎരാവത്, കണ്ണൂർ- ബംഗളൂരു റൂട്ടിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന കൊറോണ എ.സി സ്ലീപ്പർ, 8.30ന് പുറപ്പെടുന്ന െഎരാവത്, ബംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാേട്ടക്ക് രാത്രി 8.15ന് പുറപ്പെടുന്ന െഎരാവത്, കാഞ്ഞങ്ങാട്ടുനിന്ന് ബംഗളൂരുവിലേക്ക് രാത്രി 7.45ന് പുറപ്പെടുന്ന െഎരാവത് എന്നിവ റദ്ദാക്കി. കോഴിക്കോട്- ബംഗളൂരു റൂട്ടിൽ മാനന്തവാടി വഴിയും വടകര വഴിയുമുള്ള ഇൗ രണ്ടു സർവിസുകൾ നിർത്തിവെച്ചു. ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്ക് രാത്രി 9.30ന് പുറപ്പെടുന്ന െഎരാവത് ക്ലബ് ക്ലാസ് (മാനന്തവാടി വഴി), രാത്രി ഒമ്പതിന് പുറപ്പെടുന്ന െഎരാവത് (വടകര വഴി), കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് രാത്രി 9.30ന് പുറപ്പെടുന്ന െഎരാവത് ക്ലബ് ക്ലാസ് (മാനന്തവാടി വഴി), രാത്രി ഒമ്പതിന് പുറപ്പെടുന്ന െഎരാവത് (വടകര വഴി) എന്നിവയും റദ്ദാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story