Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരുന്നുകളുമായി...

മരുന്നുകളുമായി പ്രോഗ്രസീവ് ഫോറം ഡോക്ടർമാർ

text_fields
bookmark_border
പറവൂർ: പ്രളയം ബാധിച്ച പറവൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് മരുന്നു കിറ്റുകളുമായി തമിഴ്നാട്ടിൽനിന്ന് ഡോക്ടർമാരുടെ സംഘമെത്തി. സി.പി.െഎ തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും പ്രോഗ്രസീവ് ഫോറം നാഷനൽ സെക്രട്ടറിയുമായ ഡോ. ജി.ആർ. രവീന്ദ്രനാഥി​െൻറ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലെത്തി വയോധികരും രോഗികളുമായ അഭയാർഥികളെ ചികിത്സിക്കാനും മരുന്നുകൾ നൽകാനും സന്നദ്ധരായത്. സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് ഡോക്ടർമാരും ആറ് പാരാമെഡിക്കൽ സ്റ്റാഫും മരുന്ന് കിറ്റുകളുമായി വെള്ളിയാഴ്ച രാത്രിയോടെയാണ് എത്തിയത്. പ്രളയബാധിത മേഖലയിൽ ദുരിതമനുഭവിക്കുന്നവരുടെ ആരോഗ്യം വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾക്കായി ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാർഥി സംഘടനയായ അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിളി​െൻറ സാമ്പത്തിക സഹായത്തോടെയാണ് സംഘത്തി​െൻറ പ്രവർത്തനം. തമിഴ്നാട് സർക്കാറിന് കീഴിലുള്ള ഇന്ത്യൻ ഡോക്ടേഴ്സ് ഫോർ പീസ് ആൻഡ് ഡെവലപ്മ​െൻറ്സ് കോൺടാക്റ്റ് നഴ്സ് വെൽഫെയർ അസോസിയേഷൻ ആൻഡ് ഡോക്ടേഴ്സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്ക്വാലിറ്റിയിലെ മലയാളികൾ ഉൾപ്പെടുന്ന ഡോക്ടർമാരാണ് പറവൂരിൽ എത്തിയിട്ടുള്ളത്. ശനിയാഴ്ച സംഘം പറവൂർ താലൂക്കിലെ കുന്നകര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും ക്യാമ്പിൽനിന്ന് മാറിയ കോളനികൾ കേന്ദ്രീകരിച്ചും ആളുകളെ കണ്ടെത്തി ചികിത്സിക്കുകയും മരുന്ന് നൽകുകയും ചെയ്തു. ഞായറാഴ്ച രാവിലെ മുതൽ മാഞ്ഞാലി എ.ഐ.എസ്.യു.പി.എസിലെ ക്യാമ്പിലായിരുന്നു പരിശോധന. തിങ്കളാഴ്ച സംഘം പറവൂരിൽനിന്ന് മടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story