Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാജിമാരുടെ മടക്കം...

ഹാജിമാരുടെ മടക്കം നെടുമ്പാശ്ശേി വഴി സെപ്​റ്റംബർ 12 മുതൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി വഴി യാത്ര തിരിച്ച കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാർ അടുത്തമാസം 12 മുതൽ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും. പ്രളയം മൂലം പ്രവർത്തനം തടസ്സപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 29 മുതൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് ഹാജിമാരുടെ മടക്കയാത്രക്ക് നെടുമ്പാശ്ശേരി വഴിതന്നെ അവസരമൊരുങ്ങുന്നത്. മദീന വിമാനത്താവളത്തിൽനിന്നാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുക. സെപ്റ്റംബർ 12ന് സൗദി സമയം പുലർച്ച 4.40ന് മദീനയിൽനിന്ന് ആദ്യസംഘം ഹാജിമാരുമായി പുറപ്പെടുന്ന വിമാനം ഉച്ചക്ക് ഒന്നിക്ക് നെടുമ്പാശ്ശേരിയിലെത്തും. സെപ്റ്റംബർ 26നാണ് ഹാജിമാരുമായി അവസാനവിമാനം എത്തുന്നത്. മടങ്ങിയെത്തുന്ന ഹാജിമാർക്ക് വിതരണം ചെയ്യാൻ സംസം വെള്ളം വിമാനത്താവളത്തിലെ ടി 3 ടെർമിനലിൽ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. 5 ലിറ്റർ വീതമുള്ള 12,000 കാനുകളാണ് മുൻകൂട്ടി എത്തിച്ചത്. ഹാജിമാരുടെ മടക്കയാത്രക്ക് 30 സർവിസുകളാണ് സൗദി എയർലൈൻസ് ചാർട്ട് ചെയ്തത്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി ഹജ്ജ് കമ്മിറ്റികൾ വഴി ഈ വർഷം യാത്രയായത് 12,013 പേരാണ്. ഇതിൽ 10,784 പേർ നെടുമ്പാശ്ശേരിയിൽനിന്നും 1229 പേർ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും യാത്രയായി. കേരളത്തിൽനിന്ന് 5110 പുരുഷന്മാരും 6579 സ്ത്രീകളും അടക്കം 11,689 പേരാണ് പോയത്. രണ്ട് വയസ്സിൽ താഴെ പ്രായമായ 23 കുട്ടികളും യാത്ര തിരിച്ചിട്ടുണ്ട്. 277 പേർ ലക്ഷദ്വീപിൽനിന്നും 47 പേർ മാഹിയിൽനിന്നും യാത്രയായി.
Show Full Article
TAGS:LOCAL NEWS 
Next Story